Lakshmi Narayana Yoga: ബുധ-ശുക്ര സംയോഗത്തിലൂടെ ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർ തൊടുന്നതെല്ലാം പൊന്നാകും!
ബുധൻ രാശിമാറിയതിലൂടെ ബുധാദിത്യ, ലക്ഷ്മീ നാരായണ രാജയോഗങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് രാഷ്ട്രീയത്തിലും വിജയമുണ്ടാകും.
Mercury Venus Conjunction In Taurus: ജ്യോതിഷത്തിൽ, ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സംക്രമിക്കുകയും അതിലൂടെ ശുഭവും ഐശ്വര്യ പ്രധായകവുമായ രാജയോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.
സമ്പത്തും ഐശ്വര്യവും നൽകുന്ന ശുക്രൻ ഇപ്പോൾ സ്വന്തം രാശിയായ ഇടവത്തിലാണ്. അതിലൂടെ മാളവ്യ രാജയോഗം സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ ഈ സമയത്ത് സൂര്യനും ബുധനും ചേർന്ന് ബുധാദിത്യ രാജയോഗവും രൂപപ്പെട്ടിരിക്കുകയാണ്. മെയ് 31 ന് ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഇടവത്തിൽ സംക്രമിച്ചിരിക്കുകയാണ്.
ബുധൻ്റെയും ശുക്രൻ്റെയും കൂടിച്ചേരലിലൂടെ ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ എല്ലാ രാശിക്കാർക്കും ഈ രാജയോഗത്തിൻ്റെ ഫലം കാണും.
എന്നാൽ ഈ സമയത്ത് ഭാഗ്യം ശരിക്കും തിളങ്ങുന്ന 3 രാശികളുണ്ട്. ഇവർക്ക് രാഷ്ട്രീയത്തിലും വിജയവും സ്ഥാനവും ലഭിച്ചേക്കാം. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
ഇടവം (Taurus): ലക്ഷ്മി നാരായണ രാജയോഗം ഈ രാശിക്കാർക്ക് വളരെ വലിയ നേട്ടങ്ങൾ നൽകും. കാരണം നിങ്ങളുടെ രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. അതുപോലെ ബഹുമാനത്തിൻ്റെയും അന്തസ്സിൻ്റെയും ഘടകമായ സൂര്യനും ഈ രാശിയുടെ കർമ്മ ഭവനത്തിലേക്ക് രാശി മാറിയിരിക്കുകയാണ്. അതിനാൽ ഈ സമയത്ത് ഇവർക്ക് തിരഞ്ഞെടുപ്പിൽ വിജയമുണ്ടാകും
തുലാം (Libra): ലക്ഷ്മി നാരായണ, ബുധാദിത്യ രാജയോഗം ഇവർക്ക് അനുകൂലമായേക്കാം. ഈ രാശിയുടെ എട്ടാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെട്ടിരിക്കുന്നത്, സൂര്യൻ ഈ രാശിയുടെ വരുമാന ഭവനത്തിൻ്റെ അധിപനാണ്. ഈ സമയത്ത് നിങ്ങൾക്ക് രാഷ്ട്രീയത്തിൽ വിജയിക്കാം, ബഹുമാനവും ആദരവും വർദ്ധിക്കും, ആഗ്രഹങ്ങൾ നിറവേറും, പല സ്രോതസ്സുകളിൽ നിന്നും പണം സമ്പാദിക്കാം. നിക്ഷേപത്തിൽ നിന്നും പ്രയോജനം നേടാം.
മേടം (Aries): ബുധാദിത്യ ലക്ഷ്മി നാരായണ രാജയോഗെയിം ഈ രാശിക്കാർക്കും വലിയ നേട്ടങ്ങൾ നൽകും. കാരണം ഈ രാജയോഗം നിങ്ങളുടെ രാശിയുടെ ധനയോഗത്തിലാണ് രൂപപ്പെട്ടിരിക്കുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് അപ്രതീക്ഷിത ധനം ലഭിച്ചേക്കാം. ഒപ്പം സൂര്യൻ ഈ രാശിയുടെ അഞ്ചാം ഭവനത്തിന്റെ അധിപനാണ്. ഈ സമയത്ത് നിങ്ങളുടെ കുട്ടിയുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. നിങ്ങൾക്ക് തിരഞ്ഞെടുപ്പിൽ വിജയമുണ്ടാകും. ജനപ്രീതി വർദ്ധിക്കും.
(Dislaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)