Lakshminarayan Yoga: ലക്ഷ്മി നാരായണ യോഗം ഈ രാശിക്കാർക്ക് നൽകും വൻ സമ്പൽസമൃദ്ധി!
മകരം : ബുധൻ-ശുക്ര കൂടിച്ചേരലിലൂടെ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ യോഗം മകരം രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും. ഈ സമയം ഇവർക്ക് ധാരാളം സമ്പത്ത് ലഭിക്കും. എല്ലാ ജോലികളിലും ഭാഗ്യം കൂടെയുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാകും. പരീക്ഷ-ഇന്റർവ്യൂവിൽ വിജയമുണ്ടാകും. ബിസിനസ്സിൽ നിന്നും ലാഭമുണ്ടാകും. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർക്ക് വലിയ നേട്ടമുണ്ടാകും.
ധനു: ബുധന്റെയും ശുക്രന്റെയും കൂടിച്ചേരലിലൂടെ സൃഷ്ടിക്കുന്ന ലക്ഷ്മീ നാരായണയോഗം ധനു രാശിക്കാർക്ക് വളരെയധികം സമ്പത്ത് നൽകും. കിട്ടില്ലെന്ന് വിചാരിച്ച പണം ലഭിക്കും. അപ്രതീക്ഷിതമായ ധനലാഭം നിങ്ങൾക്ക് സന്തോഷം ഉണ്ടാക്കും. പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിൽ ചെയ്യുന്നവർക്ക് പുരോഗതി കൈവരിക്കാൻ കഴിയും.
മീനം: മീന രാശിക്കാർക്കും ലക്ഷ്മി നാരായണ യോഗം വൻ ധനലാഭമുണ്ടാക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകും. വരുമാനത്തിൽ വർദ്ധനവ്, വളരെക്കാലമായി കാത്തിരുന്ന ശമ്പള വർദ്ധനവ് അല്ലെങ്കിൽ അധിക വരുമാനം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഈ സമയത്ത് ലഭിക്കും. ബിസിനസിൽ പുതിയ ഇടപാടുകൾ ഉണ്ടാകാം. നിക്ഷേപത്തിൽ നിന്നും ലാഭം ഉണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)