MG Comet EV: എംജിയുടെ കുഞ്ഞൻ ഇവി ഇന്ത്യയിലെത്തി; `കോമറ്റി`ൻറെ ചിത്രങ്ങൾ കാണാം
45 ബിഎച്ച്പി കരുത്തേകുന്ന സിംഗിൾ, റിയർ ആക്‌സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് കോമറ്റിന് കരുത്ത് പകരുന്നത്.
ഇരട്ട ടച്ച് സ്ക്രീനുകളാണ് വാഹനത്തിലുള്ളത്. ഒന്ന് ഇൻഫോടെയ്ൻമെൻറിനും രണ്ടാമത്തേത് ഇൻസ്ട്രുമെൻറ് പാനലിനുമാണ് നൽകിയിരിക്കുന്നത്.
നാല് പേർക്ക് സഞ്ചരിക്കാവുന്ന രീതിയിലാണ് കോമറ്റിൻറെ സീറ്റിംഗ്. മൂന്ന് ഡോറുകളാണ് കോമറ്റിന് നൽകിയിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ എന്ന വിശേഷണവുമായാണ് കോമറ്റ് വരുന്നത്.
കോമറ്റിന് ഏകദേശം 10 ലക്ഷം രൂപയിൽ താഴെയായിരിക്കും വില എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വൈകാതെ തന്നെ കോമറ്റ് ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്നാണ് സൂചന.