Malayalam Astrology | ഇനി ഹിന്ദു പുതുവത്സരം, ഇവർക്ക് ഒരു വർഷത്തേക്ക് ധാരാളം പണം, ബാങ്ക് ബാലൻസ് വർദ്ധിക്കും

Wed, 10 Apr 2024-4:24 pm,

ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ ഹിന്ദു നവവത്സരം ആരംഭിച്ചതായാണ് കണാക്കുന്നത്. വിക്രമാദിത്യനാണ് ഇതിന് തുടക്കമിട്ടതെന്ന് കരുതുന്നത്. അത് മാത്രമല്ല ചൈത്ര മാസത്തിലെ ശുക്ലപക്ഷത്തിലാണ് ബ്രഹ്മാവ്  സൃഷ്ടി കർമ്മം നടത്തിയതെന്നും പറയപ്പെടുന്നു. വിക്രമാദിത്യൻ ആരംഭിച്ചതായതിനാൽ വിക്രം സാവന്ത് എന്നും ഇതിനെ വിളിക്കുന്നു. ഇത് 2081-ാമത് പുതുവർഷമാണ്.

ഇതിന് ജ്യോതിഷമായും ചില പ്രത്യേകതകളുണ്ട്. പല വിധത്തിലുള്ള ജ്യോതിഷ പ്രവചനങ്ങളും ഇക്കാലത്താണുണ്ടാവുക, ചില രാശിക്കാർക്ക് മികച്ച ഫലങ്ങളും ഇക്കാലയളവിൽ പ്രതീക്ഷിക്കാം. ആരൊക്കെയാണ് അവർ എന്ന് നോക്കാം

മേടം രാശിക്കാർക്ക് പുതുവർഷത്തിൽ വരുമാനം വർധിക്കും.  സാമ്പത്തിക സ്ഥിതി മുമ്പത്തേതിനേക്കാൾ മികച്ചതാകും. ഒരു പുതിയ വരുമാന സ്രോതസ്സ് സൃഷ്ടിക്കാൻ കഴിയും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റവും ഒപ്പം ബിസിനസുകാർക്ക് വരുമാനവും വർധിക്കും. 

 

ധനുരാശിക്കാർക്ക് പല സ്രോതസ്സുകളിൽ നിന്നും പണം കൈവരും. പഴയ നിക്ഷേപങ്ങളും നല്ല വരുമാനം നൽകും. ഒരു പുതിയ ജോലിയോ ബിസിനസ്സോ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വർഷം വളരെ മികച്ചതാണ്.

 

 ചിങ്ങം രാശിക്കാർക്ക് പുതിയ ജോലി കിട്ടും. തൊഴില് രഹിതർക്ക് തൊഴിൽ ലഭിക്കും. പുതിയ വീടും വാഹനവും വാങ്ങാൻ ശക്തമായ സാധ്യതയുണ്ട്. നിക്ഷേപത്തിന് ഏറ്റവും നല്ല കാലമാണിത്. വളരെക്കാലമായി തുടരുന്ന ഒരു വലിയ പ്രശ്നം അവസാനിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link