Malayalam Astrology | ഈ 3 രാശിക്കാർക്ക് അതി ഗംഭീര സമയം, മാളവ്യ രാജയോഗം മാർച്ച് 31-ന്
ഗ്രഹങ്ങളുടെ ചലനം എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കും. നിലവിൽ ഇപ്പോൾ ശുക്രനാണ് ഉടൻ സംക്രമണം ചെയ്യാൻ പോകുന്നത്. സമ്പത്ത്, ഭൗതിക സന്തോഷം, സമൃദ്ധി എന്നിവയുടെ പ്രതീകമാണ് ശുക്രൻ. കുംഭം രാശിയിൽ നിന്ന് മീനം രാശിയിലേക്കാണ് ശുക്രൻ കടക്കുന്നത്.
മീനം രാശിയിലെ ശുക്രന്റെ പ്രവേശനം മാളവ്യ രാജ യോഗത്തിന് കാരണമാകും . ഈ രാജയോഗം 3 രാശിക്കാർക്ക് വളരെ പ്രയോജനകരമായിരിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഇതിൻറെ പ്രയോജനം എന്ന് നോക്കാം
മിഥുനം രാശിക്കാർക്ക് മാളവ്യയോഗം ശുഭകരമായിരിക്കും.മാർച്ച് 31 മുതൽ ഈ രാശിക്കാരുടെ നല്ല സമയം ആരംഭിക്കാം. ജോലിയിലെ തടസ്സങ്ങൾ നീങ്ങി വിജയം കൈവരിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും, ഇത് മുൻപത്തേതിനേക്കാൾ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. വ്യാപാരികൾക്കും ഇത് മികച്ച സമയമായി കണക്കാക്കുന്നു. ചില പ്രധാന കരാറുകൾക്ക് അന്തിമരൂപം നൽകാൻ സാധിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയം നേടാൻ സാധിക്കും.
കന്നി രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാം. നിങ്ങളുടെ ശമ്പളം വർദ്ധിച്ചേക്കാം. ജോലിയിൽ ഏതെങ്കിലും തരത്തിലുള്ള പ്രശംസ ലഭിക്കും, മേലധികാരി സന്തുഷ്ടനായിരിക്കും. ബിസിനസിൽ നേട്ടമുണ്ടാകും. കരിയറിൽ വിജയം കൈവരിക്കും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. മാളവ്യ രാജ യോഗയിലൂടെ സാമ്പത്തിക സ്ഥിതി മികച്ചതാകും. ഏതെങ്കിലും രോഗത്താൽ ബുദ്ധിമുട്ടുന്നവർക്ക് അതിൽ നിന്നും മുക്തി ലഭിക്കും. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, നിങ്ങൾക്ക് ഉദര സംബന്ധമായ രോഗങ്ങൾ നേരിടേണ്ടി വരാം.
ധനുരാശിക്കാർക്ക് മാളവ്യ രാജയോഗം ഗുണകരമായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് ഒരു പുതിയ പ്രോപ്പർട്ടിയോ വാഹനമോ സ്വന്തമാക്കാൻ സാധിക്കും. സർക്കാർ ജോലിയിൽ നേട്ടമുണ്ടാകും. കുടുംബബന്ധങ്ങൾ ശക്തമായിരിക്കും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ ഇല്ലാതാകും. പങ്കാളിയുമായുള്ള ബന്ധം ശക്തമായിരിക്കും. പങ്കാളികൾ പരസ്പരം മര്യാദയോടെ സംസാരിക്കാൻ ശ്രദ്ധിക്കണം.ആരോഗ്യം മുമ്പത്തേതിനേക്കാൾ മികച്ചതായിരിക്കും.
( ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ്, ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)