Saffron Benefits: അറിയാം കുങ്കുമപ്പൂ നൽകുന്ന ഈ ഗുണങ്ങൾ
പുരാതന കാലം മുതൽ പലതരം രോഗങ്ങൾക്ക് ചികിത്സിക്കാൻ കുങ്കുമപ്പൂവ് ഉപയോഗിച്ചുവരുന്നു. ക്രോക്കസ് സാറ്റിവസ് പുഷ്പത്തിൽ നിന്ന് ലഭിക്കുന്ന ഈ സുഗന്ധവ്യഞ്ജനം ആന്‍റിഓക്‌സിഡന്‍റുകളാൽ സമ്പന്നമാണ്. കുങ്കുമപ്പൂവ് നല്‍കുന്ന ഗുണങ്ങള്‍ അറിയാം
ചർമ്മത്തിന്‍റെ ആരോഗ്യവും ഭംഗിയും മെച്ചപ്പെടുത്തുന്നു:
ആന്‍റിഓക്‌സിഡന്‍റുകളാൽ സമ്പന്നമായ കുങ്കുമപ്പൂവ് ചർമ്മത്തിന് പ്രകൃതിദത്തമായ തിളക്കം നൽകാനും മുഖക്കുരു തടയുന്നതിനും ഫലപ്രദമാണ്.
മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു
കുങ്കുമപ്പൂവിൽ ഫൈറ്റോകെമിക്കലുകളും ഫിനോളിക് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് സെറോടോണിന്‍റെ അളവ് നിയന്ത്രിക്കാനും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ലൈംഗിക ശേഷി മെച്ചപ്പെടുത്തുന്നു
ഉദ്ധാരണം, ലൈംഗീകതൃഷ്ണ, മൊത്തത്തിലുള്ള ലൈംഗിക സംതൃപ്തി എന്നിവ മെച്ചപ്പെടുത്താൻ കുങ്കുമപ്പൂവ് സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു, പ്രകൃതിദത്ത ലൈംഗീക ശേഷി വർദ്ധിപ്പിക്കുന്ന ഒറ്റമൂലികളിൽ ഒന്നാണ് കുങ്കുമം. കാമവികാരം ഉണർത്തുന്നതിനായി കുങ്കുമം ചൂടുള്ള ബദാം പാലുമായി ചേർത്ത് ആളുകൾ കഴിക്കാറുണ്ട്.
ക്യാൻസറിനെ ചെറുക്കാം
കുങ്കുമപ്പൂവിൽ ആന്‍റിഓക്‌സിഡന്‍റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കൽ നാശത്തിനെതിരെ സജീവമായി പ്രവർത്തിക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, കുങ്കുമം കൂടുതലായി കഴിക്കുന്നതും ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതും തമ്മിലുള്ള ഈ ബന്ധം ഇതുവരെ വിശദമായ പഠനങ്ങൾ വഴി തെളിയിച്ചിട്ടില്ല.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
ചില പഠനങ്ങൾ കുങ്കുമപ്പൂവ് ഉപാപചയ പ്രവർത്തനങ്ങളിൽ ഒരു പങ്കു വഹിക്കുന്നുണ്ടെന്നും നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും എന്നും സൂചിപ്പിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ നിങ്ങളുടെ ഭക്ഷണത്തിൽ കുങ്കുമം ചേർക്കുന്നത് അല്ലെങ്കിൽ കുങ്കുമപ്പൂവിന്‍റെ സത്ത് ചേർന്ന സപ്ലിമെന്റുകൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.