Sanjivani Yoga: ശുക്രനും വ്യാഴവും കൂടിച്ചേർന്ന് സൃഷ്ടിക്കും സഞ്ജീവനി യോഗം; ഇവർക്ക് ലഭിക്കും അത്ഭുത നേട്ടം!

Fri, 17 Feb 2023-6:54 am,

Shukra Guru Yuti: ശുക്രന് സഞ്ജീവനി ശക്തിയുണ്ട് എന്നാണ്. അതുപോലെ മരുന്ന് ആർക്കെങ്കിലും പ്രയോജനകരമാക്കാനുള്ള കഴിവ് വ്യാഴത്തിനുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് രണ്ട് ഗ്രഹങ്ങളും ചേറുമ്പോൾ സഞ്ജീവനിയോഗം ഉണ്ടാകുന്നത്.  ഇതിന്റെ അടിസ്ഥാനത്തിൽ ചിങ്ങം, മീനം, ഇടവം, ധനു, തുലാം എന്നീ രാശികൾക്കാണ് ഈ യോഗത്തിന്റെ ഫലം ലഭിക്കുന്നത്.  മീനരാശിയിൽ ശുക്രൻ നിൽക്കുന്ന സമയത്ത് ഇവർ രോഗികളെ സഹായിക്കണം. ഈ യോഗത്തിന്റെ ഫലം വളരെ ഫലപ്രദമാണ്.  ആ 5 രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം...

ഇടവം (Taurus):  ഇടവം രാശിക്കാർ  മരിക്കുന്ന അവസ്ഥയിലോ ദീർഘനാളത്തെ രോഗാവസ്ഥയിലോ ഉള്ള ആളുകളെ സഹായിക്കണം. റോഡിൽ പരിക്കേറ്റവരെ കണ്ടാൽ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കണം. സഞ്ജീവനി യോഗമുള്ളതിനാൽ നിങ്ങളുടെ സഹായത്തോടെ പരിക്കേറ്റയാളുടെ ജീവൻ രക്ഷിക്കാനാകും. കുടുംബത്തിൽ മുതിർന്ന ആരെങ്കിലും രോഗാവസ്ഥയിലാണെങ്കിൽ അയാൾക്ക് സ്വന്തം കൈകൊണ്ട് മരുന്ന് നൽകണം.

ചിങ്ങം (Leo): ചിങ്ങം രാശിക്കാരുടെ വികാരപരമായ സ്പർശനമോ ആലിംഗനമോ കൊണ്ടോ ദീർഘനാളായി രോഗബാധിതരായി കിടപ്പിലായ വയോധികർക്ക് രോഗമുക്തി നേടാണ് കഴിയും. സഞ്ജീവനി യോഗയുടെ സ്വാധീനത്താൽ ഈ ആളുകളുടെ സ്പർശനം വളരെ ഫലപ്രദമായിരിക്കും.

 

തുലാം (Libra):  തുലാം രാശിയിലുള്ളവരുടെ അമ്മയോ അല്ലെങ്കിൽ  അമ്മായിയമ്മയുടെ ഭാഗത്തോ ആർക്കെങ്കിലും അസുഖമുണ്ടെങ്കിൽ അവരെ ഉടൻ പോയി നോക്കുക. അവന്റെ വീട്ടിൽ പോകുന്നതിനു മുമ്പ് രോഗത്തിനനുസരിച്ച് പഴങ്ങൾ വാങ്ങിക്കൊണ്ട് പോകുക.  ഇതിലൂടെ അവർക്ക് നേട്ടങ്ങൾ ലഭിക്കാൻ തുടങ്ങും.

ധനു (Sagittarius):  ധനു രാശിക്കാരുടെ അമ്മ, അമ്മാവൻ, അമ്മായി എന്നിവരുടെ ആരോഗ്യം മോശമാണെങ്കിൽ അവരെ സേവിക്കണം. ഈ രാശിക്കാർ സ്വന്തം കൈകൊണ്ട് അമ്മയ്ക്ക് മരുന്ന് നൽകുന്നതിലൂടെ അത്ഭുതകരമായ നേട്ടങ്ങൾ ഉണ്ടാകും.

 

മീനം (Pisces):  മീനം രാശിക്കാർ അവരുടെ ആരോഗ്യ സംരക്ഷണത്തോടൊപ്പം ജീവിത പങ്കാളിയെയും ശ്രദ്ധിക്കണം. ആരോഗ്യം മോശമായാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കണം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link