Miya George: ബനാറസി സാരിയിൽ അണിഞ്ഞൊരുങ്ങി മിയ; ചിത്രങ്ങൾ കാണാം
മലയാളത്തിന് പുറമെ തമിഴിലും മിയ തന്റെ സാന്നിദ്യം അറിയിച്ചിരുന്നു.
അനാർക്കലി എന്ന ചിത്രത്തിലെ ഷെറിൻ എന്ന കഥാപാത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കുവാനും താരത്തിന് കഴിഞ്ഞു.
സിനിമയിൽ തിളങ്ങി നിൽക്കവെയാണ് താരം വിവാഹിതയായത്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് വ്യവസായിയായ അശ്വിൻ ഫിലിപ്പുമായി മിയയുടെ വിവാഹം കഴിഞ്ഞു.
തുടർന്ന് മിയയുടെ ജീവിതത്തിലേയ്ക്ക് ഒരു കുഞ്ഞ് രാജകുമാരനും എത്തി. ലൂക്ക എന്നാണ് താരം കുഞ്ഞിന് പേരിട്ടത്.
ഗർഭകാലം മാധ്യമങ്ങളിൽ നിന്നും ഒളിച്ചുവെച്ച താരം കൂടിയാണ് മിയ. അതുകൊണ്ട് തന്നെ താരം അമ്മയായ വിവരം ഞെട്ടലോടെയാണ് താരത്തിന്റെ ആരാധകർ കേട്ടതും.