മോഹൻലാൽ ഐഎൻഎസ് വിക്രാന്തിൽ; ഒപ്പം മേജർ രവിയും - ചിത്രങ്ങൾ
കൊച്ചി കപ്പൽശാലയിൽ വിമാനവാഹിനി കപ്പൽ നിർമാണം പൂർത്തിയായിരുന്നു. കഴിഞ്ഞ ദിവസം ഇത് ഔദ്യോഗികമായി നാവികസേനയ്ക്ക് കൈമാറിയിരുന്നു.
ഇന്ത്യ ഇന്നുവരെ നിർമിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പടക്കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. രാജ്യത്തിന്റെ സമുദ്രാതിർത്തികൾക്ക് കവചമാകാൻ, ഇന്ത്യൻ നാവികക്കരുത്തിന്റെ വിളംബരമാകാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പു മാത്രമാണുള്ളത്.
ഐഎസി-1 എന്നാണ് ഈ വിമാനവാഹിനി കപ്പൽ അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യ ദിനത്തിന് മുൻപായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കുന്നതോടെ ഈ വിമാനവാഹിനി ഔദ്യോഗികമായി ഐഎൻഎസ് വിക്രാന്ത് ആകും.
ഇതോടെ തദ്ദേശീയമായി വിമാനവാഹിനി കപ്പൽ രൂപകൽപന ചെയ്തു നിർമിക്കാൻ ശേഷിയുള്ള ലോകത്തെ ആറാമത്തെ രാജ്യമാകും ഇന്ത്യ.
വിമാനവാഹിനി നിർമിക്കുന്ന രാജ്യത്തെ ആദ്യ കപ്പൽശാലയെന്ന നേട്ടം കൊച്ചി ഷിപ്‌യാഡിനും ലഭിക്കും