Deepika Ranveer Photos: മാച്ചിംഗ് ഔട്ട്‌ഫിറ്റില്‍ ദീപിക രൺവീർ, ചിത്രങ്ങള്‍ വൈറല്‍

Tue, 05 Mar 2024-11:41 pm,

വെള്ള ടോപ്പും ഡെനിം ലൂസ് പാന്റും  അണിഞ്ഞ് രൺവീറിന്‍റെ കൈ പിടിച്ച് നടന്നുപോകുന്ന ദീപികയുടെ ചിത്രങ്ങള്‍ വൈറലാണ്  

ഈ ചിത്രങ്ങളിൽ, ദീപികയും രൺവീറും വീണ്ടും മാച്ചിംഗ് വസ്ത്രങ്ങളിൽ കാണപ്പെട്ടു. രൺവീർ ടീ ഷർട്ടിൽ എത്തിയപ്പോൾ ദീപിക വെള്ള അയഞ്ഞ ഷർട്ടിലാണ് എത്തിയത്. ഇതിനൊപ്പം ഇരുവരും ഡെനിം ജീൻസാണ് അണിഞ്ഞിരുന്നത്. 

ഗര്‍ഭിണിയായ ദീപികയെ ഏറെ ശ്രദ്ധയോടെ പരിചരിക്കുന്ന രൺവീറിനെയാണ് ചിത്രങ്ങളില്‍ കാണുവാന്‍ സാധിക്കുക.

ഇതിനുമുമ്പ്, മുംബൈ എയർപോർട്ടിലും ജാംനഗർ എയർപോർട്ടിലും രൺവീർ ദീപികയെ ജനക്കൂട്ടത്തിൽ നിന്ന് രക്ഷിക്കുന്നത് കാണാമായിരുന്നു. 

അനന്ത് അംബാനിയുടെ പ്രീ വെഡിംഗ് ചടങ്ങിൽ പങ്കെടുക്കുന്നതിന് മുമ്പ് തന്നെ ഇരുവരും സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. അതിന് ശേഷമാണ് ഇരുവരെയും വിമാനത്താവളത്തിൽ ആദ്യമായി കാണുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link