Money Deadlines In March 2023: ഈ പണമിടപാടുകൾ മാർച്ച് മാസത്തിൽ തന്നെ പൂർത്തിയാക്കുക

Sun, 05 Mar 2023-2:33 pm,

മാർച്ചിൽ തന്നെ തീർക്കേണ്ട സാമ്പത്തിക ഇടപാടുകൾ കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കിൽ നിങ്ങൾ പിഴയൊടുക്കുകയോ മറ്റ് പ്രത്യാഘാതങ്ങൾ നേരിടുകയോ ചെയ്യേണ്ടിവരും.

ആദായനികുതി വകുപ്പിന്റെ ഉത്തരവനുസരിച്ച് 2023 മാർച്ച് 31ന് മുൻപായി സ്ഥിരം അക്കൗണ്ട് നമ്പർ അല്ലെങ്കിൽ പാൻ കാർഡ്-ആധാർ നമ്പറുമായി ലിങ്ക് ചെയ്തിരിക്കണം. സമയപരിധിക്ക് മുമ്പ് നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ, 2023 ഏപ്രിൽ ഒന്നിന് നിങ്ങളുടെ പാൻ കാർഡ് അസാധുവാകും.

ഇൻകംടാക്സ് ഡിപ്പാർട്ട്‌മെന്റ് പറയുന്നതനുസരിച്ച്, 2022–2023 സാമ്പത്തിക വർഷത്തേക്കുള്ള മുൻകൂർ നികുതി പേയ്‌മെന്റിന്റെ നാലാമത്തെ ഗഡു സമർപ്പിക്കാനുള്ള സമയപരിധി 2023 മാർച്ച് 15 ആണ്.

 

മുതിർന്ന വ്യക്തികൾക്ക് സ്ഥിര വരുമാനം നൽകുന്ന ഒരു നിക്ഷേപ പരിപാടിയാണ് പ്രധാൻ മന്ത്രി വയ വന്ദന യോജന (പിഎംവിവിവൈ). ഈ പ്ലാനിലെ നിക്ഷേപങ്ങൾ 2023 മാർച്ച് 31നകം നടത്തണം.

2022–2023 സാമ്പത്തിക വർഷത്തിൽ നികുതി ഇളവ് ലഭിക്കുന്നതിന് ലൈഫ് ഇൻഷുറൻസ് പ്ലാനുകൾ, പിപിഎഫ്, ഇഎൽഎസ്എസ് എന്നിവയുടെ പ്രീമിയങ്ങൾ ഉൾപ്പെടെ വിവിധ നിക്ഷേപങ്ങൾ മാർച്ച് 31ന് മുൻപായി അടയ്ക്കണം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link