Rain bath: മഴ നനയാൻ മടിക്കേണ്ട, ​ഗുണങ്ങൾ നിരവധി; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി!

Fri, 28 Jun 2024-4:18 pm,

മഴത്തുള്ളികൾ മാനസികാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. മഴയത്ത് നനയാൻ ഇറങ്ങുന്നത് ശാരീരികാരോഗ്യത്തിനും ഗുണകരമാണ്.  

 

ആരോഗ്യത്തിന് ഗുണകരമാണെങ്കിലും മഴ അധികം നനയാൻ പാടില്ല. ഏറെ നേരം മഴയിൽ നനഞ്ഞാൽ പനിയും ജലദോഷവും പിടിപെടാനുള്ള സാധ്യതയുണ്ട്. മഴയിൽ നനയുമ്പോൾ കൃത്യമായ മുൻകരുതലുകൾ എടുക്കേണ്ടതും പ്രധാനമാണ്. 

 

ശരീരത്തിലെ ഹോർമോണുകളുടെ സന്തുലിതാവസ്ഥ നിലനിർത്താനുള്ള നല്ലൊരു വഴിയാണ് മഴ നനയുന്നത്. മഴയിൽ നനഞ്ഞാൽ ശരീരത്തിൽ നിന്ന് എൻഡോർഫിൻസ്, സെറോടോണിൻ തുടങ്ങിയ സന്തോഷകരമായ ഹോർമോണുകൾ പുറത്തുവരും. 

 

പങ്കാളിയോടൊപ്പം മഴ ആസ്വദിക്കുന്നത് നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് സമ്മർദ്ദം ഒഴിവാക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

 

മഴയിൽ നനഞ്ഞാൽ സ്വാഭാവികമായും ശരീരം ശുദ്ധമാകും. മഴ പല ചർമ്മരോഗങ്ങൾക്കും പരിഹാരം കാണുന്നതിനും സഹായിക്കുമെന്ന കാര്യം പലർക്കും അറിയില്ല.   

 

മഴ വെള്ളത്തിൽ സൂക്ഷ്മാണുക്കൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ വിറ്റാമിൻ ബി 12 ഉത്പാദിപ്പിക്കാൻ അവ സഹായിക്കുന്നു. 10 മുതൽ 15 മിനിറ്റ് വരെ മഴയിൽ നനഞ്ഞാൽ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ബി 12 ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link