Mopa airport Goa: ഉദ്ഘാടനത്തിനൊരുങ്ങി ഗോവയിലെ മോപ അന്താരാഷ്ട്ര വിമാനത്താവളം- ചിത്രങ്ങൾ
ഗോവയിലെ മോപ ഇന്റർനാഷണൽ എയർപോർട്ട് അത്യാധുനിക സാങ്കേതികവിദ്യകളായ ഐടി ഇൻഫ്രാസ്ട്രക്ചർ, റോബോമാറ്റിക് ഹോളോ പ്രീകാസ്റ്റ് ഭിത്തികൾ, സ്റ്റെബിൽറോഡ്, 3D മോണോലിത്തിക്ക് പ്രീകാസ്റ്റ് സ്ട്രക്ചറുകൾ എന്നിവ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും ഭാരമേറിയ വിമാനങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന മികച്ച റൺവേയും 14 പാർക്കിംഗ് സ്പേസുകളും എയർക്രാഫ്റ്റ് നൈറ്റ് പാർക്കിംഗ്, സെൽഫ് ബാഗേജ് ഡ്രോപ്പ് സൗകര്യങ്ങൾ, അത്യാധുനിക സ്വതന്ത്ര എയർ നാവിഗേഷൻ ഉപകരണങ്ങൾ എന്നിവയും മോപ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്.
വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടത്തിന് പ്രതിവർഷം ഏകദേശം 4.4 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയും, പരമാവധി ശേഷി 33 മില്യൺ പാസഞ്ചേഴ്സ് പെർ ആന്വം (എംപിപിഎ) ആണ്.
മോപ അന്താരാഷ്ട്ര വിമാനത്താവളം മികച്ച നിലവാരം പുലർത്തുന്നതിനൊപ്പം, സന്ദർശകർക്ക് ഗോവയെക്കുറിച്ച് അറിയാനും സാധിക്കും. ഗോവയിൽ നിന്നുള്ള പരമ്പരാഗത മെറ്റീരിയലായ അസുലെജോസ് ടൈലുകളാണ് വിമാനത്താവളത്തിൽ കൂടുതലായി ഉപയോഗിച്ചിട്ടുള്ളത്.
ഗോവൻ കഫേയുടെ അന്തരീക്ഷം ഫുഡ് കോർട്ടിൽ പുനഃസൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ, പ്രാദേശിക കലാകാരന്മാർക്കും നിർമ്മാതാക്കൾക്കും അവരുടെ സാധനങ്ങൾ വിൽക്കാൻ സാധിക്കുന്ന ഒരു ക്യൂറേറ്റഡ് ഫ്ലീ മാർക്കറ്റിനായും സ്ഥലം ഒരുക്കിയിട്ടുണ്ട്.