Rahu-Ketu Gochar 2023: രാഹു-കേതു രാശി മാറ്റം; ഈ 3 രാശിക്കാരുടെ സമയം തെളിയും!

Tue, 26 Sep 2023-8:38 am,

Rahu-Ketu Rashi Parivartan 2023: ജ്യോതിഷത്തിൽ രാഹു-കേതുവിനെ നിഴൽ ഗ്രഹങ്ങളെന്നും മായാവി ഗ്രഹങ്ങളെന്നും വിളിക്കാറുണ്ട്.  ഈ രണ്ട് ഗ്രഹങ്ങളും എപ്പോഴും വക്ര ഗതിയിലായിരിക്കും സഞ്ചരിക്കുക.  ഈ ഗ്രഹങ്ങളുടെ  ക്രൂര ദൃഷ്ടി പതിച്ചാൽ പിന്നെ അവരുടെ കാര്യം പറയുകയും വേണ്ട. 

ചില സമയത്ത് ഈ ഗ്രഹങ്ങൾ ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. നിലവിൽ രാഹു മേടം രാശിയിലും കേതു തുലാം രാശിയിലുമാണ്.  ഇനി ഈ രണ്ട് നിഴൽ ഗ്രഹങ്ങളും ഒക്ടോബർ 30 ന് സംക്രമിക്കും. രാഹു മേടം വിട്ട് മീന രാശിയിലും കേതു തുലാം രാശിയിൽ നിന്നും കന്നി രാശിയിലേക്കും പ്രവേശിക്കും.

ഈ സംക്രമം മൂലം 3 രാശിക്കാരുടെ ഭാഗ്യം തിളങ്ങും.  ഇവർക്ക് ജീവിതത്തിൽ സമ്പത്ത് മാത്രമല്ല, സമൂഹത്തിൽ അവരുടെ ബഹുമാനവും ആദരവും വർദ്ധിക്കും. ആ 3 രാശികളെക്കുറിച്ച് അറിയാം...

കുംഭം (Aquarius): രാഹു-കേതു സംക്രമം കാരണം കുംഭം രാശിക്കാർക്ക് ആകസ്മികമായ ധനനേട്ടം ഉണ്ടാകും. ബിസിനസ്സ് വിപുലീകരിക്കാനുള്ള നല്ല അവസറാം ലഭിക്കും. ഈ കാലയളവിൽ ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്നത് ഗുണം ചെയ്യും. കുടുംബത്തോടൊപ്പം എവിടെയെങ്കിലും ഒരു തീർത്ഥാടനത്തിന് പോകാൻ യോഗമുണ്ടാകും.

 

മീനം (Pisces):  രാഹു-കേതു സംക്രമത്തിലൂടെ ഈ രാശിക്കാർ ഗുരു ചണ്ഡള ദോഷത്തിൽ നിന്നും മുക്തരാകും. ശേഷം അവരുടെ സാമ്പത്തിക നേട്ടം ആരംഭിക്കും. ഇവർക്ക് എല്ലാവിധ സന്തോഷങ്ങളും ലഭിക്കും, പുതിയ മേഖലകളിൽ നിക്ഷേപിക്കുന്നത് ഉത്തമം, ഗൃഹത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കും.  

 

മകരം (Capricorn):  രാഹുവിന്റെ രാശി മാറുന്നതിനാൽ രാശിക്കാരുടെ വരുമാനം വർദ്ധിക്കും. ഇവരുടെ നടക്കാതിരുന്ന കാര്യങ്ങൾ ഈ സമയം നടക്കും. എവിടെ നിന്നെങ്കിലും പെട്ടെന്ന് ധനനേട്ടം ഉണ്ടാകാൻ  സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും. കുടുംബത്തിൽ വീടോ വാഹനമോ വാങ്ങാൻ യോഗം.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link