Most Expensive Liquor: ഇതാണ് ലോകത്തെ ഏറ്റവും വില കൂടിയ മദ്യം, ഒരു ബോട്ടിലിന്‍റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

Tue, 23 Nov 2021-8:18 pm,

ലോകത്തിലെ ഏറ്റവും വിലയേറിയ മദ്യമാണ്    ടെക്വില ലേ .925 (Tequila Ley .925). ഇതിന്‍റെ ബോട്ടില്‍  ഏറെ പ്രത്യേകത യുള്ളതാണ്.    6400 വജ്രങ്ങളാണ്  ഈ മദ്യക്കുപ്പിയില്‍  പതിപ്പിച്ചിരിയ്ക്കുന്നത്.   Mexicoയിലാണ് ഈ മദ്യം launch ചെയ്തിരിയ്ക്കുന്നത്. പക്ഷെ  ഇന്നുവരെ ഈ മദ്യം  ആരും വാങ്ങിയിട്ടില്ല. കാരണം, ഈ മദ്യത്തിന്‍റെ  യഥാര്‍ത്ഥ വില   (Alcohol Price) ഇന്നുവരെ ആര്‍ക്കും കൃത്യമായി അറിയില്ല പോലും... !! 

 

ദിവാ വോഡ്കയാണ്  (Diva Vodka) ലോകത്തിലെ ഏറ്റവും വില കൂടിയ Vodka. ഏറെയുണ്ട് ഈ വോഡ്കയ്ക്ക്  പ്രത്യേകതകള്‍...  ഓരോ കുപ്പിയുടെ മധ്യത്തിലും പല അറകളിലായി  ക്രിസ്റ്റലുകൾ  (Swarovski Crystals) വച്ചിട്ടുണ്ട്.   പാനീയം അലങ്കരിക്കാനാണ്  അവ ഉപയോഗിക്കുന്നത്.  ദിവാ വോഡ്കയുടെ  (Diva Vodka) വില   (Vodka Price) 7 കോടി 30 ലക്ഷം രൂപയാണ്....!!

Amanda De Brignac Midas  എന്നപേരിലുള്ള ഈ   Champagne -ന്‍റെ വില കോടികളാണ്.  ലോകത്തിലെ ഏറ്റവും വിലയേറിയ   ഷാംപെയ്ൻ ആയി ഇതിനെ  കണക്കാക്കുന്നു.  ഈ ഷാംപെയ്ൻ കുപ്പിയുടെ വലുപ്പം വളരെ വലുതാണ് ഒപ്പം വിലയും..!!  ഒരു കോടി 40 ലക്ഷത്തിൽ അധികമാണ്  ഈ   ഷാംപെയ്‌ന്‍റെ വില.

ഡാൽമോർ എന്നറിയപ്പെടുന്ന ഈ വിസ്കിയുടെ വില കേട്ടാല്‍ നിങ്ങള്‍ അതിശയിച്ചു പോകും...  

ലോകത്തിലെ ഏറ്റവും വിലയേറിയ  വിസ്കിയാണ് ഇത്.  ഡാൽമോർ 62  ഏറെ വിലയേറിയ ഒന്നാണ്.  ഈ വിസ്കിയുടെ  12 കുപ്പികൾ മാത്രമേ ഇന്നുവരെ നിർമ്മിച്ചിട്ടുള്ളൂ. ഒരു കുപ്പി  വിസ്കിയുടെ വില ഒരു കോടി 50 ലക്ഷത്തിൽ അധികമാണ്....!! 

ലോകത്തിലെ ഏറ്റവും വിലയേറിയ  റെഡ് വൈൻ  (Red Wine) ആണ്  പെൻ‌ഫോൾഡ്സ്  ആമ്പ്യൂല്‍ (Penfolds Ampoule). ഈ റെഡ് വൈൻ കുപ്പിയുടെ ആകൃതി ഏറെ പ്രത്യേകത നിറഞ്ഞതാണ്‌.  പേനയുടെ ആകൃതിയിലാണ് കുപ്പി.  വിലയും വളരെ കൂടുതലാണ്. ഒരു കുപ്പിക്ക് (Red Wine Price) 1 കോടി 20 ലക്ഷം രൂപയാണ് വില.  

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link