Most Searched Peolpe on Google 2022: നൂപുര്‍ ശര്‍മ, ഋഷി സുനക്, സുഷ്മിത സെന്‍.... ഇവരാണ് ഇന്ത്യാക്കാര്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞവര്‍
മുന്‍ BJP നേതാവ് നൂപൂർ ശർമ പട്ടികയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞവരില്‍ ഒന്നാമത് എത്തിയ വ്യക്തി നൂപുര്‍ ശര്‍മയാണ്. മുന്‍ BJP നേതാവായ ഇവര്‍ മുഹമ്മദ് നബിയെപ്പറ്റി നടത്തിയ വിവാദ പ്രസ്താവന മൂലം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഈ പരാമര്‍ശത്തിന് അവര്‍ക്ക് ലോകമെമ്പാടുംനിന്നും നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു.
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി ദ്രൗപതി മുർമു ഇ പട്ടികയില്‍ രണ്ടാമത് 2022 ജൂലൈ 25 മുതൽ ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി ചുമതലയേറ്റ ദ്രൗപതി മുർമുവാണ് ഈ പട്ടികയില്‍ രണ്ടാമത്. ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട ആദ്യ വ്യക്തിയും പ്രതിഭാ പാട്ടീലിന് ശേഷം ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയുമാണ് അവർ.
ബ്രിട്ടീഷ് പുതിയ പ്രധാനമന്ത്രിയായി ഋഷി സുനക്
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റ ഋഷി സുനക് ഈ പട്ടികയില്‍ മൂന്നാമതെത്തി. രാജ്യത്ത് നീണ്ട രാഷ്ട്രീയ അരാജകത്വത്തിന് ശേഷമാണ് അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടു
ഇന്ത്യൻ വ്യവസായി ലളിത് മോദി ഈ പട്ടികയില്‍ നാലാമത്
ഇന്ത്യൻ വ്യവസായി ലളിത് മോദി ഈ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. ഇന്ത്യൻ നടി സുസ്മിതയുമായുള്ള മോദിയുടെ പ്രണയം ഗൂഗിളിൽ അദ്ദേഹത്തെ തിരയാന്‍ ഇടയാക്കി.
ഇന്ത്യൻ നടി സുസ്മിത സെൻ ഈ പട്ടികയില്‍ അഞ്ചാമത് എത്തി. സുസ്മിത സെൻ ബോളിവുഡ് നടിയും മോഡലും മിസ് യൂണിവേഴ്സ് 1994 മത്സരത്തിലെ വിജയിയുമാണ്. അവൾ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി.ഇന്ത്യൻ വ്യവസായി ലളിത് മോദിയുമായുള്ള പ്രണയ വാര്‍ത്തകള്‍ അവരെ ഈ പട്ടികയില്‍ എത്തിച്ചു. മിസ് യൂണിവേഴ്സ് മത്സരത്തിൽ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് സുസ്മിത സെൻ.