Movie Release: ഈ മാർച്ചിൽ നിങ്ങൾ കാണാൻ കാത്തിരുന്ന 5 Bollywood സിനിമകൾ എത്തുന്നു

Wed, 03 Mar 2021-5:49 pm,

റൂഹി - മാർച്ച് 11: രാജ്‌കുമാർ റാവു (Rajkummar Rao) നായകനായി എത്തുന്ന ഹൊറർ സിനിമ  റൂഹി മാർച്ച് 11 ന് റിലീസ് ചെയ്യും.  ജാൻവി കപൂറാണ് സിനിമയിൽ പ്രേതമായി എത്തുന്നത്.  "സ്ത്രീ" എന്ന സിനിമയുടെ തുടർച്ചയായി ആണ് റൂഹി എത്തുന്നത്. സ്ത്രീയിൽ പ്രേതമായി എത്തിയത് ശ്രദ്ധ കപൂറായിരുന്നെങ്കിൽ (Shraddha Kapoor) ഇവിടെ ജാൻവി കപൂറാണ്. ഹണിമൂൺ സമയത്ത് വധുവിനെ തട്ടികൊണ്ട് പോകുന്ന കഥാപാത്രമാണ് ജാൻവി കപൂറിന്റേത്. മാഡ് ഡോക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിനേശ് വിജയനും മൃഗദീപ് സിംഗ് ലംബയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

 

ടൈം ടു ഡാൻസ് - മാർച്ച് 12:  കത്രിന കൈഫിന്റെ (Katrina Kaif) അനിയത്തി ഇസബെൽ കൈഫിന്റെയും സൂരജ് പഞ്ചോളിയുടെയും ഡാൻസ് ചിത്രം "ടൈം ടു ഡാൻസ്" മാർച്ച് 12 ന് റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സിലാണ് (Netflix) ചിത്രം റിലീസ് ചെയ്യുന്നത്. കോറിയോഗ്രാഫർ ആയിരുന്ന സ്റ്റാൻലി ഡി കോസ്റ്റയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്റ്റാൻലിയുടെയും ഇസബെല്ലിന്റെയും ആദ്യ ബോളിവുഡ് (Bollywood)ചിത്രം കൂടിയാണ് "ടൈം ടു ഡാൻസ്".

 

സന്ദീപ് ഔർ പിങ്കി ഫെറാർ - മാർച്ച് 19: ദിബാകർ ബാനർജി സംവിധാനം ചെയ്യുന്ന സന്ദീപ് ഔർ പിങ്കി ഫെറാർ മാർച്ച് 19 ന് റിലീസ് ചെയ്യും. പരിനീതി ചോപ്രയും അർജുൻ കപൂറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമ 2020 മാർച്ചിൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കോവിഡ് മഹാമാരി മൂലം മാറ്റിവെയ്ക്കുകയായിരുന്നു.

 

മുംബൈ സാഗ - മാർച്ച് 19:  ജോൺ എബ്രഹാമും (John Abraham) ഇമ്രാൻ ഹാഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മുംബൈ സാഗ മാർച്ച് 19 ന് റിലീസ് ചെയ്യും. അധോലോകം ഭരിച്ചിരുന്ന ബോംബെയുടെ  (Bombay) കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോൺ അബ്രഹാമും ഇമ്രാൻ ഹാഷ്മിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ സുനിൽ ഷെട്ടി, ജാക്കി ഷ്രോഫ്, കാജൽ അഗർവാൾ (Kajjal Aggarwal) , പ്രതീക് ബബ്ബാർ, ഗുൽ‌ഷൻ ഗ്രോവർ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വൈറ്റ് ഫെതർ ഫിലിമ്സിന്റെ ബാനറിൽ ഭൂഷൺ കുമാർ, കൃഷൻ കുമാർ, അനുരാധ ഗുപ്ത, സംഗീത അഹിർ എന്നിവരും ടി സീരീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

 

സൈന - മാർച്ച് 26: പരിനീതി ചോപ്ര കേന്ദ്ര കഥാപാത്രമായി എത്തുന്ന "സൈന" മാർച്ച് 26ന് തീയറ്റേറുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ പോസ്റ്ററും ടീസറും പരിനീതി ചൊവ്വാഴ്ച്ച പുറത്ത് വിട്ടിരുന്നു. ബാഡ്മിന്റൺ കളിക്കാരിയായ സൈന നെഹ്‌വാളിന് ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത് സ്റ്റാൻലി ക ദാബ്ബ, ഹവാ ഹവായ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്‌ത അമോൽ ഗുപ്‌തയാണ്.  2019 ൽ ചിത്രീകരണം ആരംഭിച്ച സിനിമ കഴിഞ്ഞ വർഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കോവിഡ് (Covid 19) മഹാമാരി മൂലം ചിത്രത്തിന്റെ റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link