ഈ ആഴ്ചയിൽ റിലീസാകുന്ന ചിത്രങ്ങൾ

Thu, 12 May 2022-11:39 pm,

നിഖില വിമലും, മാത്യുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ജോ ആൻഡ് ജോ. ഫാമിലി എന്റെർറ്റൈനെർ വിഭാഗത്തിലാണ് ചിത്രം എത്തുന്നത്. ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളും സഹോദരങ്ങൾ തമ്മിലുള്ള വഴക്കുമൊക്കെ ചിത്രത്തിൻറെ ട്രെയിലറിലൂടെ അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നവാഗതനായ അരുൺ ഡി ജോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം പ്രജേഷ് സെൻ ഒരുക്കുന്ന ജയസൂര്യ ചിത്രമാണ് മേരി ആവാസ് സുനോ. ജയസൂര്യയ്ക്ക് പുറമെ മഞ്ജു വാര്യർ, ശിവദ എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് പത്താം വളവ്. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അഭിലാഷ് പിള്ളയാണ് തിരക്കഥാകൃത്ത്

 

 

ശിവ കാർത്തികേയനെ കേന്ദ്രകഥാപാത്രമാക്കി സിബി ചിക്രവർത്തി ഒരുക്കുന്ന തമിഴ് ചിത്രമാണ് ഡോൺ. 

റൺവീർ സിങിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ദിവ്യാഗ് ഥക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'ജയേഷ്ഭായ് ജോർദാർ. പെൺകുഞ്ഞുങ്ങളുടെ ഭ്യൂണഹത്യ എന്ന ഗൗരവതരമായ സാമൂഹ്യ അനീതിയെ ഹാസ്യത്തിലൂടെയാണ് ചിത്രത്തിൽ  അവതരിപ്പിക്കുന്നത്

സർക്കാരു വാരി പാട്ട

മഹേഷ് ബാബുവിന്റെ സർക്കാരു വാരി പാട്ട ഇന്ന് മെയ് 12ന് റിലീസ് ചെയ്തിരുന്നു. ഇത് കൂടാതെ ടോം ക്രൂസ് ചിത്രം ടോപ് ഗൺ: മാവേറിക്ക്, അനിമേഷൻ ചിത്രം പോ പട്രോൾ ; ഭി മൂവി

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link