Amazon Prime Video Festive Line: കിടിലം സിനിമകളുടെ വൻ നിരയുമായി ആമസോൺ പ്രൈം വീഡിയോ

Sat, 25 Sep 2021-6:12 pm,

പൃഥ്വിരാജിന്റെ (Prithviraj Sukumaran) ഏറ്റവും പുതിയ ചിത്രം ഭ്രമം (Bhramam) ഒക്ടോബർ 7 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ക്രൈം ത്രില്ലെർ (Crime Thriller) ഗണത്തിൽപ്പെടുന്ന ചിത്രമാണ് ഭ്രമം. ശ്രീറാം രാഘവൻ എഴുതി സംവിധാനം ചെയ്ത 2018 ൽ പുറത്തിറങ്ങിയ അന്ധാദുൻ എന്ന ചിത്രത്തിൻറെ റീമേക്കാണ് ഭ്രമം.

വിക്കി കൗശലിന്റെ ചിത്രം സർദാർ ഉദ്ദം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചു. ഒക്ടോബറിന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ റിലീസിംഗ് തീയതി പുറത്ത് വിട്ടിട്ടില്ല. സൂജിത് സിർക്കാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സർദാർ ഉദ്ദം. ചിത്രം നിർമ്മിക്കുന്നത് റോണി ലാഹിരിയും ഷീൽ കുമാറും ചേർന്നാണ്. സ്വന്തന്ത്ര്യ സമര സേനാനിയായ സർദാർ ഉദ്ദമിൻറെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് സർദാർ ഉദ്ദം. 

 

ഇമ്രാൻ ഹാഷ്മി ചിത്രം ഡിബ്യുക്കും ഒക്ടോബറിൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. സൂപ്പർനാചുറൽ ഹൊറർ ചിത്രമാണ് ഡിബ്യുക്ക്. മലയാളത്തിലെ വമ്പൻ ഹിറ്റ് ചിത്രം എസ്രയുടെ ഹിന്ദി പതിപ്പാണ് ഡിബ്യുക്ക്.

അതുകൂടാതെ സൂര്യയും ജ്യോതികയും ഒന്നിക്കുന്ന ജയ് ഭീംഉം ഉടൻ തന്നെ ആമസോൺ പ്രൈമിൽ എത്തും. ജയ് ഭീം നവംബറിലാണ് റിലീസിന് എത്തുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link