Mpox Virus: എംപോക്സ് വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചു; ഈ അപൂർവ ലക്ഷണങ്ങളും ശ്രദ്ധിക്കണം
കേരളത്തിൽ എംപോക്സ് വൈറസ് സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് വന്ന 38കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. എംപോക്സിൻറെ ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.
പെട്ടെന്നുള്ള തൊണ്ടവേദന എംപോക്സിൻറെ ലക്ഷണമാണ്. കഴുത്തിൽ വീക്കം ഉണ്ടാകുന്നത് ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണമാണ്.
പനിയും ശരീരവേദനയും തലവേദനയും ഉണ്ടാകുന്നത് എംപോക്സിൻറെ ലക്ഷണങ്ങളാണ്. പനി നീണ്ടുനിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.
ചർമ്മത്തിൽ കുമിളകൾ രൂപപ്പെടുന്നത് എംപോക്സിൻറെ ലക്ഷണമാണ്. ഇവ ആദ്യം ചെറിയ കുമിളകളായി രൂപപ്പെടുകയും പിന്നീട് വെള്ളം നിറഞ്ഞ കുമിളകളായി മാറുകയും ചെയ്യുന്നു.
എംപോക്സിൻറെ സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ് പേശി വേദനയും ക്ഷീണവും. അസാധാരണമാം വിധം ക്ഷീണം തോന്നുന്നത് എംപോക്സ് ബാധയുടെ ലക്ഷണമാണ്.
എംപോക്സ് ബാധിതരിൽ ചുമയും ശ്വാസം മുട്ടലും ഉണ്ടാകും. ഇത് ചെറിയ തോതിലായിരിക്കുമെങ്കിലും ചികിത്സ ലഭിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)