ദശകത്തിലെ ക്രിക്കറ്റ് താരങ്ങളായ MS ധോണിയുടെയും വിരാട് കോഹ്‌ലിയുടെയും ചില സൗഹൃദ നിമിഷങ്ങള്‍....

Tue, 29 Dec 2020-7:30 pm,

 ക്രിക്കറ്റ് പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം, ICC awards of the decade പുറത്തുവന്നു

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം എം എസ് ധോണി  (MS Dhoni) നേടി

പതിറ്റാണ്ടിലെ മികച്ച  ക്രിക്കറ്റര്‍ അവാര്‍ഡായ ഗ്യാരിഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരത്തിനൊപ്പം  മികച്ച ഏകദിന താരത്തിനുള്ള പുരസ്കാരവും കോഹ്​ലിക്ക്  (Virat Kohli) ലഭിച്ചു 

പത്തുവര്‍ഷത്തിനിടെ 20,396 റണ്‍സും 66 സെഞ്ചുറികളും 94 അര്‍ധശതകങ്ങളും കോഹ്ലി സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലെയും ഏറ്റവും മികച്ച പ്രകടനമാണ്  കോഹ്ലിയെ  പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം എം എസ് ധോണി  (MS Dhoni) നേടി.  ഒപ്പം ഏകദിന, ട്വന്‍റി 20 ടീമുകളുടെ നായകനായും  മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയെ തിരഞ്ഞെടുത്തിരുന്നു

2011 ടെസ്റ്റില്‍ വിവാദമായ റണ്‍ഔട്ടിലൂടെ പുറത്തായ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഇയാന്‍ ബെല്ലിനെ ധോണി തിരികെ വിളിപ്പിച്ച്‌ വീണ്ടും കളിക്കാന്‍ അനുവദിച്ചിരുന്നു. ഇതിനാണ് ആരാധകര്‍ ധോണിയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

പതിറ്റാണ്ടിലെ ഏറ്റവും നല്ല സൗഹൃദവുമാണ് ഇരു താരങ്ങളും പുലര്‍ത്തുന്നത്. നിരവധി വിജയങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നിട്ടുണ്ട്

 

"This man, made me run like in a fitness test," ഒരു  മത്സരത്തില്‍ ധോണിയെക്കുറിച്ച് കോഹ്‌ലിയുടെ പ്രതികരണ മായിരുന്നു 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link