Munnar Weather: പൂജ്യം ഡിഗ്രിയിൽ മൂന്നാർ; കുളു മണാലിയെ വെല്ലും കാഴ്ചകൾ
കന്നിമല, ചെണ്ടുവാര, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി, സെവന്‍മല, ലോക്കാട് എന്നിവടങ്ങളിലാണ് തണുപ്പ് മൈനസിലെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും കടുത്ത തണുപ്പാണ് അനുഭവപ്പെട്ടത്.
രാവിലെ മഞ്ഞുമൂടിയ നിലയില്‍ കാണപ്പെട്ട പുല്‍മേടുകള്‍ സന്ദര്‍ശിക്കുവാന്‍ നിരവധി സഞ്ചാരികളുമെത്തി.
കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ വട്ടവടയിലും കനത്ത തണുപ്പാണ് ഇത്തവണ രേഖപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ വട്ടവടയിലെ തണുപ്പ് 2 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ തണുപ്പാണ് ഇവിടങ്ങളിൽ രേഖപ്പെടുത്തിയത്.
മുന്‍കാലങ്ങളെ അപേക്ഷിച്ച് തണുപ്പ് താരതമ്യേന കുറവാണ് അനുഭവപ്പെടുന്നത്. ഒരുപതിറ്റാണ്ടിനു മുമ്പുവരെ മൈനസ് നാലു ഡിഗ്രി വരെ താപനില താഴുന്ന മൂന്നാറില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മൈനസ് ഒരു ഡിഗ്രി വരെയാണ് താപനില താഴുന്നത്.
വരും ദിവസങ്ങളില്‍ തണുപ്പ് ശക്തമാകുമെന്നാണ് കരുതുന്നത്.
അതിശൈത്യം എത്തിയതോടെ തെയില തോട്ടങ്ങള്‍ നേര്‍ത്ത മഞ്ഞ് മൂടി വെളുത്ത നിറത്തിലാണ് കാണപ്പെട്ടത്.
ഇത്തവണത്തെ ശൈത്യകാല സീസണിലെ തണുപ്പ് ആദ്യമായി മൈനസ് ഡിഗ്രിയിലെത്തിയതോടെ മൂന്നാര്‍ തണുത്തു വിറയ്ക്കുകയാണ്. സാധാരണ ഗതിയില്‍ ശൈത്യകാലത്തിന്റെ തുടക്കത്തില്‍ ഡിസംബര്‍ ആദ്യവാരം തന്നെ മൂന്നാറിൽ തണുപ്പ് മൈനസ് ഡിഗ്രിയിലെത്തുന്നതാണ്.
ഇത്തവണ അതിശൈത്യം വൈകിയെത്തിയെങ്കിലും മൂന്നാറിലെത്തിയ സഞ്ചാരികൾ ഈ കാലാവസ്ഥ ആസ്വദിക്കുകയാണ്. മൈനസ് ഒരു ഡ്രിയാണ് തണുപ്പ് രേഖപ്പെടുത്തിയത്.
എന്നാൽ പുലർച്ചെ തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിലും മൂന്നാറിലും പരിസര പ്രദേശങ്ങളിലും പകൽ സമയത്ത് നല്ല ചൂടാണ് അനുഭവപ്പെടുന്നത്.