Must Read Books: മലയാളത്തിൽ വായിച്ചിരിക്കേണ്ടുന്ന അഞ്ചു പുസതകങ്ങൾ
എം.ടി. വാസുദേവന്‍ നായര്‍ രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലില്‍ ഭീമനാണ് കേന്ദ്രകഥാപാത്രം. 1985 ലെ വയലാര്‍ അവാര്‍ഡ് നേടിയ നോവലാണ് രണ്ടാമൂഴം.
ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴി പശ്ചാത്തലമാക്കി ആ നാട്ടുകാരനായ എം.മുകുന്ദന്‍ എഴുതിയ മലയാളം നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍. 1974-ലാണ് ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്. .
വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രസിദ്ധമായ ഒരു നോവലാണ് പാത്തുമ്മയുടെ ആട് . 1959-ല്‍ പ്രസിദ്ധീകരിച്ച ഈ നോവലിന് 'പെണ്ണുങ്ങളുടെ ബുദ്ധി' എന്നൊരു പേരും ഗ്രന്ഥകര്‍ത്താവ് നിര്‍ദ്ദേശിച്ചിരുന്നു. തന്നെ അലട്ടിയിരുന്ന മാനസിക അസുഖത്തിന് ചികിത്സയും വിശ്രമവുമായി വൈക്കത്തിനടുത്ത് തലയോലപറമ്ബിലുള്ള തന്‍റെ കുടുംബ വീട്ടില്‍ കഴിയവേ 1954 ഇല്‍ ആണ് ബഷീര്‍ ഇത് എഴുതുന്നത്.
എസ്.കെ. പൊറ്റക്കാടിന്റെ പ്രശസ്തമായ നോവലാണ് ഒരു ദേശത്തിന്റെ കഥ. ഈ കൃതിയ്കാണ് 1980-ല്‍ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചത്. ഈ കൃതി തന്നെ 1972-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിനും അര്‍ഹമായി. ശ്രീധരന്‍ എന്ന യുവാവ് താന്‍ ജനിച്ചു വളര്‍ന്ന അതിരാണിപ്പാടം ഗ്രാമം സന്ദര്‍ശിക്കാനായി എത്തുന്നതും, അവിടെവച്ച്, അയാള്‍ തന്റെ ബാല്യകാലത്ത് അവിടെ നടന്ന സംഭവങ്ങള്‍ ഓര്‍ക്കുന്നതുമാണ് പ്രമേയം.
ഒ.വി. വിജയന്‍ എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റര്‍പീസ് നോവലാണ് ഖസാക്കിന്റെ ഇതിഹാസം. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തില്‍ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ശ്രേഷ്ഠമായ കൃതികളില്‍ ഒന്നായി പരിഗണിക്കപ്പെടുന്നു.