MV Ganga Vilas Cruise: എംവി ഗംഗാ വിലാസ് ക്രൂയിസ് ജനുവരി 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും- ചിത്രങ്ങൾ

Tue, 10 Jan 2023-11:17 am,

വാരണാസിയിലെ ഗംഗാ നദിയിൽ പ്രസിദ്ധമായ ഗംഗാ ആരതിയോടെയാണ് ക്രൂയിസ് യാത്ര ആരംഭിക്കുന്നത്. ഈ യാത്രയിൽ പ്രശസ്ത ബുദ്ധമത തീർത്ഥാടന കേന്ദ്രമായ സാരാനാഥ്, തന്ത്ര പ്രവർത്തനങ്ങൾക്ക് പേരുകേട്ട മയോങ്, നദീതീരമായ മജുലി എന്നിവയും സന്ദർശിക്കും.

ക്രൂയിസിന്റെ ഈ ആദ്യ യാത്രയിൽ സ്വിറ്റ്സർലൻഡിൽ നിന്നുള്ള 32 വിനോദസഞ്ചാരികൾ പങ്കെടുക്കും. ജനുവരി 13 ന് വാരാണസിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര മാർച്ച് മാർച്ച് ഒന്നിന് ലക്ഷ്യസ്ഥാനമായ ദിബ്രുഗഡിൽ എത്തിച്ചേരും.

എംവി ഗംഗാ വിലാസിന്റെ ഉദ്ഘാടനത്തോടെ ഇന്ത്യ റിവർ ക്രൂയിസ് യാത്രയുടെ ആഗോള ഭൂപടത്തിന്റെ ഭാഗമാകുമെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. ഇത് രാജ്യത്തെ റിവർ ടൂറിസം മേഖലയിൽ വലിയ സാധ്യതകളുടെ വാതിലുകൾ തുറക്കും. നിലവിൽ എട്ട് റിവർ ക്രൂയിസുകൾ രാജ്യത്ത് വാരണാസിക്കും കൊൽക്കത്തയ്ക്കും ഇടയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതുകൂടാതെ, രണ്ടാമത്തെ ദേശീയ ജലപാതയിലും (ബ്രഹ്മപുത്ര നദി) ക്രൂയിസ് ഗതാഗതം തുടരും.

ഈ ക്രൂയിസിൽ 18 സ്യൂട്ടുകളുണ്ട്. ക്രൂയിസ് കപ്പലിൽ ഒരു ആഡംബര ഭക്ഷണശാല, സ്പാ, സൺഡെക്ക് എന്നിവയും ഉണ്ട്. മെയിൻ ഡെക്കിലെ 40 സീറ്റുകളുള്ള റെസ്റ്റോറന്റിൽ കോണ്ടിനെന്റൽ, ഇന്ത്യൻ രീതിയിലുള്ള ബുഫെ കൗണ്ടറുകൾ ഉണ്ട്. കൂടാതെ മുകളിലെ ഡെക്കിന്റെ ഔട്ട്ഡോർ സീറ്റിംഗിൽ യഥാർത്ഥ തേക്ക് സ്റ്റീമർ കസേരകളും കോഫി ടേബിളുകളുള്ള ഒരു ബാറും ഉൾപ്പെടുന്നു.

ഈ കപ്പലിന്റെ ടിക്കറ്റ് നിരക്ക് പുറത്തുവിട്ടിട്ടില്ല. അടുത്ത കുറച്ച് വർഷത്തേക്ക് ഈ ക്രൂയിസിനുള്ള എല്ലാ ടിക്കറ്റുകളും സ്വിസ് ടൂറിസ്റ്റുകൾക്ക് വിറ്റിരിക്കുകയാണ്. ഓരോ സ്യൂട്ടിനും 38 ലക്ഷം രൂപയ്ക്കാണ് വിൽപ്പന നടത്തിയത്. ഇത് ഏകദേശം ഒന്നര വർഷം മുൻപുള്ള വിലയാണ്. നിലവിലെ അന്റാര ലക്ഷ്വറി റിവർ ക്രൂയിസ് ടിക്കറ്റ് നിരക്ക് വെളിപ്പെടുത്തിയിട്ടില്ല.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link