Sobhita Dhulipala: ഇനി കല്യാണമേളം; നാഗചൈതന്യ- ശോഭിത വിവാഹ ഒരുക്കങ്ങൾ തുടങ്ങി
വധുവിന് സന്തോഷവും സമൃദ്ധിയും വിജയകരമായ ദാമ്പത്യജീവിതവും ഉണ്ടാവാനായി നടത്തുന്ന തെലുങ്ക് പരമ്പരാഗത ചടങ്ങാണ് ഗോധുമ റായി പശുപൂ.
'അങ്ങനെ അത് ആരംഭിക്കുന്നു' എന്ന അടിക്കുറുപ്പോടെ ആണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
പിങ്ക് സിൽക്ക് സാരിയിൽ സ്വർണാഭരണങ്ങൾ ധരിച്ചു, മുല്ലപ്പൂക്കൾ കൊണ്ട് മുടി അലങ്കരിച്ചു പരമ്പരാഗത ലുക്കിലായിരുന്നു ശോഭിത എത്തിയത്.
ഓഗസ്റ്റ് 8നായിരുന്നു ശോഭിതയുടെയും നാഗചൈതന്യയുടെയും വിവാഹനിശ്ചയം. വിവാഹതീയതി വെളിപ്പെടുത്തിയിട്ടില്ല.
2017ൽ നടി സമാന്തയുമായായിരുന്നു നാഗചൈതന്യയുടെ ആദ്യവിവാഹം. 2021ൽ ഇരുവരും വിവാഹമോചിതരായി.
കഴിഞ്ഞ ജൂണില്‍ ഒരു വൈന്‍ ടേസ്റ്റിംഗ് സെഷനില്‍ നിന്നുള്ള ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇരുവരും അടുപ്പത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാൻ തുടങ്ങിയത്.