Nandhana Varma : അടിപൊളി ലുക്കിൽ മലയാളികളുടെ പ്രിയ താരം നന്ദന വർമ്മ; ചിത്രങ്ങൾ കാണാം
ഷോർട്ട് ഡ്രസ്സിൽ ബോൾഡ് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ ബാലതാരം നന്ദന വർമ്മ. ഭാവിയിൽ നായികയാവുമെന്ന് സിനിമ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഒരാളാണ് ബാലതാരമായ നന്ദന വർമ്മ. മോഹൻലാൽ നായകനായ സ്പിരിറ്റ് എന്ന സിനിമയിലാണ് നന്ദന വർമ്മ ആദ്യമായി ബാലതാരമായി അഭിനയിക്കുന്നത്. അയാളും ഞാനും തമ്മിൽ, 1983, ഗപ്പി തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ സിനിമ പ്രേക്ഷകർക്ക് ഇടയിൽ നന്ദനയെ കൂടുതൽ പരിചിതമാക്കി.