Nasal Stuffiness: മൂക്കടപ്പ് മാറുന്നതിന് സഹായിക്കും ഈ ഭക്ഷണങ്ങൾ; ശൈത്യകാലത്തെ ആരോഗ്യത്തിന് പ്രധാനം
പുതിനയിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്, ഇത് പുതിനയ്ക്ക് രുചി നൽകുന്ന ഘടകമാണ്. മെന്തോൾ മൂക്കിലെ ഡീകോംഗെസ്റ്റന്റായി പ്രവർത്തിക്കുന്നു. ഇത് സൈനസൈറ്റിസിന്റെ ലക്ഷണങ്ങൾ ലഘൂകരിക്കുന്നു.
രണ്ട് സ്പൂൺ ആപ്പിൾ സിഡെർ വിനെഗർ ചെറുചൂടുള്ള വെള്ളത്തിൽ കലക്കി ദിവസം മൂന്ന് പ്രാവശ്യം കഴിക്കുന്നത് മൂക്കടപ്പിൽ നിന്ന് ആശ്വാസം ലഭിക്കാൻ സഹായിക്കും. ആപ്പിൾ സിഡെർ വിനെഗറിന് ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്.
രണ്ട് ടേബിൾസ്പൂൺ തേൻ ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി ദിവസവും ഒരു തവണ കുടിക്കുക. മൂക്കടപ്പ് കുറയ്ക്കാനും കഫം കുറയ്ക്കാനും തേൻ സഹായിക്കും.
എരിവുള്ള ഭക്ഷണങ്ങളിൽ ക്യാപ്‌സൈസിൻ അടങ്ങിയിട്ടുണ്ട്. ഇത് മൂക്കടപ്പ് തടയാൻ സഹായിക്കുന്നു. ജലദോഷം, ചുമ തുടങ്ങിയ അവസ്ഥകളിൽ നിന്ന് ഇത് ആശ്വാസം നൽകും.
ഇഞ്ചിയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മൂക്കടപ്പ് മാറ്റുന്നതിനും സൈനസൈറ്റിസ് പോലുള്ള പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നതിനും സഹായിക്കുന്നു. ഇഞ്ചി ഭക്ഷണത്തിൽ ചേർത്തോ ചായ, കാപ്പി എന്നിവയ്ക്കൊപ്പമോ കഴിക്കാം. അല്ലെങ്കിൽ ഇഞ്ചി ചേർത്ത് വെള്ളം തിളപ്പിച്ച് ആവിപിടിക്കുന്നതും ഗുണം ചെയ്യും.