National Science Day 2021: ദേശിയ ശാസ്ത്രദിനം എന്തിനാണ് ആഘോഷിക്കുന്നത്
ഫെബ്രുവരി 28ന് സി.വി രാമൻ കണ്ടെത്തിയ രാമൻ ഇഫെക്ടിന്റെ ഒാർമക്കായാണ് ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നത്. 1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ നോബൽ സമ്മാനത്തിന് അർഹമായ അദ്ദേഹത്തിന്റെ രാമൻ ഇഫെക്ട് കണ്ടെത്തിയത്.
1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു.
ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം(Raman Effect) എന്ന കണ്ടെത്തലിന് 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന് അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്.
ഓരോ വർഷവും പ്രത്യേക വിഷയം കേന്ദ്രീകരിച്ചായിരിക്കും പരിപാടികൾ ആസൂത്രണം ചെയ്യുക. ഇത്തവണ Future of STI: Impacts on Education, Skills, and Work എന്ന തീമിലാണ് ശാസ്ത്രദിനം ആഘോഷിക്കുന്നത്.