Natural protein: പ്രോട്ടീന്റെ സമ്പന്നമായ ഉറവിടം; ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറക്കരുത്
ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് മുട്ട. മുട്ടയിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് പ്രോട്ടീന്റെ അളവ് വർധിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ്.
കാൽസ്യം, ഫോസ്ഫറസ്, റൈബോഫ്ലേവിൻ തുടങ്ങിയ ധാരാളം വിറ്റാമിനുകളും ധാതുക്കളും പാലിൽ അടങ്ങിയിട്ടുണ്ട്. ഉയർന്ന നിലവാരമുള്ള പ്രോട്ടീന്റെ മികച്ച ഉറവിടമാണിത്. എന്നാൽ, ചിലർക്ക് പാൽ ഉത്പന്നങ്ങൾ അലർജി ഉണ്ടാക്കാറുണ്ട്.
ബദാമിൽ നാരുകൾ, വിറ്റാമിൻ ഇ, മാംഗനീസ്, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ബദാമിൽ ധാരാളം സസ്യാധിഷ്ഠിത പ്രോട്ടീൻ ഉൾപ്പെടുന്നു. ഉയർന്ന എൽഡിഎൽ (മോശം) കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ഹൃദ്രോഗസാധ്യതയ്ക്കുള്ള ഘടകങ്ങൾ കുറയ്ക്കുന്നതുൾപ്പെടെ, ബദാം കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകും.
പയറുവർഗങ്ങൾ വളരെ പോഷകഗുണമുള്ളതാണ്. അവ പ്രോട്ടീന്റെ മികച്ച ഉറവിടം കൂടിയാണ്. സസ്യാധിഷ്ഠിത പ്രോട്ടീന്റെ ഏറ്റവും സമ്പന്നമായ സ്രോതസ്സുകളിൽ ഒന്നാണിത്. നാരുകൾ, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ മറ്റ് പോഷകങ്ങളും പയറിലുണ്ട്.
മത്തങ്ങ വിത്തുകൾ ഉയർന്ന അളവിൽ പോഷകങ്ങൾ അടങ്ങിയ ഒന്നാണ്. മത്തങ്ങ വിത്തുകൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. മത്തങ്ങ വിത്തുകൾ പ്രോട്ടീന്റെ മികച്ച ഉറവിടമാണ്.