Navya Nair: രാഗം, ഭാവം, താളം...! നവ്യയുടെ ചിത്രങ്ങൾ എങ്ങനെയുണ്ട്
നടിയെന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് നവ്യ നായർ.
നവ്യ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലാം ആരാധകരിൽ നിന്ന് വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത് .
ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മാത്രമല്ല തന്റെ നൃത്ത ലോകത്തേക്കും താരം തിരിച്ചെത്തിയിരിക്കുകയാണ്.
സ്വന്തമായി ഒരു നൃത്ത വിദ്യാലയവും നവ്യയ്ക്കുണ്ട്. നിരവധി കുട്ടികൾ അവിടെ നൃത്തം പഠിക്കുന്നു.
താൻ നൃത്തം അഭ്യസിപ്പിക്കുന്നതിൻറെയും നൃത്തം ചെയ്യുന്നതിൻറെയും വീഡിയോസും താരം പങ്കുവെക്കാറുണ്ട്.