Navya Nair: സോളോ യാത്ര ആസ്വദിക്കുന്നുവെന്ന് നവ്യ നായർ; അപ്പോ ഫോട്ടോ എടുത്തതാരെന്ന് ആരാധകർ
ഒറ്റയ്ക്കുള്ള തന്റെ യാത്ര ഏറെ ആസ്വധിക്കുന്നുവെന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
എങ്കിൽ പിന്നെ ഈ ഫോട്ടോ എടുത്തത് ആരാണെന്നായി ആരാധകർ. നിരവധി പേരാണ് നവ്യയുടെ ചിത്രങ്ങളോട് ഇതിനകം തന്നെ പ്രതികരിച്ചിരിക്കുന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ.
നന്ദനം എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ തുടക്കം കുറിക്കുന്നത്.
പിന്നീട് മലയാള സിനിമയിൽ നിരവധി ശ്രദ്ധേയമായ കഥാപാത്രം ചെയ്തു.