Nayanthara In Valencia: വലൻസിയയിൽ പൊളി ലുക്കിൽ നയൻതാര, ചിത്രങ്ങൾ പങ്കുവെച്ച് വിഘ്നേഷ് ശിവൻ

ഏഴ് വർഷത്തോളം ഇരുവരും പ്രണയിക്കുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു. നീണ്ട വർഷത്തെ പ്രണയത്തിനൊടുവിൽ ഈ വർഷം ജൂണിലാണ് നയൻതാരയും വിഘ്‌നേഷും തമ്മിലുള്ള ആഡംബര വിവാഹം നടന്നത്. ചെന്നൈയിലെ മഹാബലിപുരത്ത് വച്ചായിരുന്നു വിവാഹം നടന്നത്.

ചെന്നൈയിലെ മഹാബലിപുരത്ത് വച്ചായിരുന്നു വിവാഹം നടന്നത്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളിലെ സൂപ്പർതാരങ്ങൾ പലരും പങ്കെടുത്ത വിവാഹം കഴിഞ്ഞ് ഹണിമൂൺ ആഘോഷിക്കാൻ തായ്‌ലൻഡിലേക്കാണ് ആദ്യം പോയത്.

അത് കഴിഞ്ഞയുടനെ തന്നെ നയൻസും വിഘ്‌നേശും ഷൂട്ടിംഗ് തിരക്കുകളിലേക്ക് പോയി. നയൻതാര ഷാരൂഖ് ഖാനൊപ്പം ജവാന്റെ സെറ്റിലാണ് ജോയിൻ ചെയ്തത്. അതുപോലെ നയൻതാര തെലുങ്കിൽ മെഗാസ്റ്റാർ ചിരഞ്ജീവിയ്ക്ക് ഒപ്പം അഭിനയിക്കുന്ന ഗോഡ്.ഫാദറിന്റെ ടീസർ ഈ കഴിഞ്ഞ ദിവസം റിലീസ് ആയിരുന്നു.
ലൂസിഫറിന്റെ റീമേക്കായ അതിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്.
ഇപ്പോൾ നയൻതാരയുടെ ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞിരിക്കുകയാണ്
അതുകൊണ്ടുതന്നെ നയൻതാരയും വിഘ്‌നേഷും കൂടി സ്പെയിനിലക്ക് പറക്കുകയും ചെയ്തു. സ്പെയിനിലെ വലൻസിയയിലാണ് താരമിപ്പോൾ.
ഷോർട്സ് ധരിച്ച് കട്ട സ്റ്റൈലിഷ് ലുക്കിൽ ഇരിക്കുന്ന നയൻതാരയുടെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്
വിഘ്‌നേശിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. “നീ എൻ ഉലക അഴകിയെ.. ഉന്നൈ പോൽ ഒരുത്തി ഇല്ലായെ..”, എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.