Nayanthara Chakravarthy: സ്റ്റൈലിഷ് ലുക്കിൽ നയൻതാര ചക്രവർത്തി, ചിത്രങ്ങൾ വൈറലാകുന്നു

Sat, 01 Jan 2022-11:47 pm,

സോഷ്യൽ മീഡിയകളുടെ വരവോടെ അതൊക്കെ മാറി. കുട്ടി താരങ്ങൾക്ക് വരുന്ന മാറ്റങ്ങൾ ഓരോ വർഷവും അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ തന്നെ പ്രേക്ഷകർക്ക് അറിയാൻ പറ്റും! 

 

ചിലർ വളരെ പെട്ടന്ന് തന്നെ മാറാറുമുണ്ട്. പലർക്കും ചെറിയ പ്രായത്തിൽ തന്നെ ആരാധകരും ഉണ്ടാവാറുണ്ട്. അത്തരത്തിൽ ഒരുപാട് ആരാധകർ ഇപ്പോൾ തന്നെയുള്ള ഒരാളാണ് നയൻ‌താര ചക്രവർത്തി

നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് നയൻതാര. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരാണ് നയൻതാരയ്ക്ക് ഉള്ളത്. 

 

നയൻ‌താര നായികയായി അഭിനയിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇൻസ്റ്റാഗ്രാമിൽ ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്ത ഇടാറുണ്ട് നയൻ‌താര

ഫോട്ടോഷൂട്ടുകളിൽ എല്ലാം ബാലതാരത്തിൽ നിന്ന് ഒരു നായികയാവുന്നുള്ള ലുക്കിൽ താരം മാറിക്കഴിഞ്ഞു. നയൻതാരയുടെ പുത്തൻ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ന്യൂ ഇയറിനോട് അനുബന്ധിച്ച് പങ്കുവച്ചിരുന്നു. 

റോജൻ നാഥ് ആണ് നയൻ‌താരയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മീര മാക്‌സാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. നയൻതാരയെ കാണാൻ ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. നിരവധി പേർ പുതുവർഷം ആശംസിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link