Nayanthara Vignesh Shivan Wedding: നയൻസും വിഘ്നേഷും ജൂൺ 9 ന് വിവാഹിതരാകും, അറിയാം അതിഥികളുടെ ലിസ്റ്റ് മുതൽ വിവാഹ കാർഡ് വരെ
സൗത്ത് ഫിലിം ഇൻഡസ്‌ട്രിയിലെ ജനപ്രിയ പ്രണയജോഡികളായ നയൻതാരയുടെയും സംവിധായകനും നിർമ്മാതാവുമായ വിഘ്‌നേഷ് ശിവന്റെയും വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ കുറച്ചു നാളുകളായി വലിയ വാർത്തയാണ്. അതിനിടെയാണ് ഇവരുടെ വിവാഹം ജൂൺ 9 ന് ആണെന്ന വാർത്ത പുറത്തുവന്നത്. പ്രണയജോഡികളുടെ വിവാഹത്തിന് നിരവധി താരങ്ങളുടെ ഒത്തുചേരലുണ്ടാകും. നിരവധി പ്രമുഖരെ ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട പല വിവരങ്ങളും ഇപ്പോൾ പുറത്തുവരുന്നുണ്ട്.
തമിഴ് ഇൻഡസ്ട്രിയിൽ സജീവമായ നയൻസ് നിരവധി തെലുങ്ക് സിനിമകളും ചെയ്തിട്ടുണ്ട്. നയൻതാരയുടെ കാമുകനായ വിഘ്നേഷ് ശിവൻ അറിയപ്പെടുന്ന ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമാണ്. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. ജൂൺ 9 നാളെയാണ് ഇവരുടെ വിവാഹം.
നയൻതാരയുടെ വെഡിങ് കാർഡ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പരമ്പരാഗത തമിഴ് ദമ്പതികളെപ്പോലെ കാണപ്പെടുന്ന ഒരു ആനിമേഷൻ ചിത്രമാണിത്.
ആദ്യം തിരുപ്പതി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നിശ്ചയിച്ചിരുന്നതെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നു. തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് വെച്ചാണ് ഇവരുടെ വിവാഹം നടക്കുന്നത്. വിഘ്നേഷ് ശിവന്റെ കുടുംബാംഗങ്ങളെയെല്ലാം തിരുപ്പതിയിലേക്ക് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടായതിനാലാണ് സ്ഥലം മാറ്റിയതെന്നാണ് സൂചന.
നയൻതാരയുടെയും വിഘ്നേഷിന്റെയും വിവാഹത്തിനുള്ള അതിഥി പട്ടികയിൽ ബോളിവുഡ് താരങ്ങളും ഉണ്ടെന്നാണ് റിപ്പോർട്ട്. ഇവരിൽ അനുഷ്‌ക ശർമ്മ, വിരാട് കോഹ്ലി, കത്രീന കൈഫ്, വിക്കി കൗശൽ എന്നിവരും ഉൾപ്പെടുന്നുവെന്നും റിപ്പോർട്ടുണ്ട്.
നീണ്ട ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് താരജോടികള്‍ വിവാഹിതരാകുന്നത്. 'നാനും റൗഡി താന്‍' എന്ന ചിത്രമാണ് ഇരുവരും ഒന്നിച്ച് ചെയ്ത ആദ്യത്തെ സിനിമ. ചിത്രത്തിന്റെ നിർമാതാവും നയൻതാരയായിരുന്നു. നയൻതാരയുടെ വിവാഹത്തിന് പാസ്റ്റൽ നിറങ്ങളിലുള്ള ഡ്രസ് കോഡുമുണ്ടെന്നും സൂചനയുണ്ട്.
നയൻതാരയുടെയും വിഘ്നേഷിന്റെയും വിവാഹച്ചടങ്ങിന്റെ സംപ്രേഷണാവകാശം ഒടിടി പ്ലാറ്റഫോം ആയ നെറ്റ്ഫ്ലിക്സിനാണ്.
വിവാഹച്ചടങ്ങുകള്‍ ചിത്രീകരിക്കുന്നതിന്റെ ചുമതല സംവിധായകന്‍ ഗൗതം മേനോനാണ് എന്നാണ് സൂചന.