Neecha Bhanga Raja Yoga: നീചഭംഗ രാജയോഗം; ഈ മൂന്ന് രാശിക്കാർക്ക് അപൂർവ രാജയോഗം, കാത്തിരിക്കുന്നത് വൻ ഭാഗ്യങ്ങൾ
ചില രാശിക്കാരുടെ ജാതകത്തിൽ ബുധന്റെ സാന്നിധ്യം മൂലം നീചഭംഗ രാജയോഗം രൂപപ്പെടും. ഈ രാശികൾക്ക് 50 വർഷങ്ങൾക്ക് ശേഷം ഒരു അപൂർവ രാജയോഗം രൂപപ്പെടുന്നു.
നീചഭംഗ രാജയോഗം മൂന്ന് രാശിക്കാർക്ക് അത്ഭുതകരമായ രാജയോഗങ്ങൾ നൽകും. ഇവരെ കാത്തിരിക്കുന്നത് വൻ ഭാഗ്യങ്ങളാണ്. ഏതൊക്കെ രാശിക്കാർക്കാണ് നീചഭംഗ രാജയോഗമെന്ന് നോക്കാം.
മിഥുന രാശിക്കാർക്ക് നീചഭംഗ രാജയോഗം മികച്ച ഫലങ്ങൾ നൽകുന്നു. പ്രത്യേകിച്ച് ഈ സമയത്ത് ബിസിനസുകാർക്ക് കൂടുതൽ ലാഭം ലഭിക്കും. ബിസിനസിൽ നല്ല പുരോഗതിയുണ്ടാകും. തൊഴിലാളികൾക്ക് അവരുടെ പ്രവർത്തനത്തിന് അർഹമായ അംഗീകാരം ലഭിക്കും.
ബുധന്റെ നീചഭംഗ രാജയോഗം കന്നിരാശിക്ക് തൊഴിലിൽ പുരോഗതി നൽകും. ഈ രാശിക്കാർക്ക് തൊഴിൽ മേഖലയിൽ മികച്ച കാലയളവ് ആയിരിക്കും ഈ സമയം. വസ്തു വാങ്ങുന്നതിന് യോഗം കാണുന്നുണ്ട്.
ബുധന്റെ നീചഭംഗ രാജയോഗം ധനു രാശിക്കാർക്ക് തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും നല്ല ഫലങ്ങൾ നൽകും. ബിസിനസിൽ പുരോഗതിയുണ്ടാകും. സാമ്പത്തികമായി വലിയ ലാഭം ഉണ്ടാകും. വരുമാനം വർധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.