Neech Bhang Rajayoga: സൂര്യ സംക്രമത്തിലൂടെ നീചഭംഗ രാജയോഗം; ഈ 3 രാശിക്കാരുടെ ഭാഗ്യം മിന്നിത്തെളിയും!
ഗ്രഹങ്ങളുടെ മാറ്റങ്ങളും ചലനങ്ങളും മൂലമാണ് പല യോഗങ്ങളും രൂപപ്പെടുന്നത്. അവയുടെ സ്വാധീനം മനുഷ്യജീവിതത്തിലും ലോകത്തും പ്രകടമാകുന്നു. സൂര്യന്‍ തുലാം രാശിയില്‍ സംക്രമിച്ചതിനാല്‍ ഈ സമയം നീചഭംഗ രാജയോഗ രൂപം കൊണ്ടിരിക്കുകയാണ്.
സൂര്യന്റെ ഈ സംക്രമണം 12 രാശികളേയും സ്വാധീനിക്കുമെങ്കിലും ഇത് ചിലര്‍ക്ക് വളരെയേറെ ശുഭകരമായ ഫലങ്ങള്‍ നൽകും. ഈ സമയത്ത് പണം സമ്പാദിക്കുന്നതിലും മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും. നീചഭംഗ രാജയോഗത്തിലൂടെ ഭാഗ്യം നല്‍കുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.
കന്നി (Virgo): തുലാം രാശിയില്‍ സൂര്യന്റെ സംക്രമണം കന്നി രാശിയില്‍ ശുഭകരമായ സ്വാധീനം ചെലുത്തും. ഈ രാശിമാറ്റം കന്നി രാശിക്കാരുടെ ഭാഗ്യത്തില്‍ വലിയ മാറ്റമുണ്ടാക്കും. നിങ്ങള്‍ക്ക് അപ്രതീക്ഷിത ധനലാഭം ഉണ്ടായേക്കാം. സാമ്പത്തിക സ്ഥിതിയില്‍ നല്ല പുരോഗതി ഉണ്ടാകും. കയ്യില്‍ പണം വന്നുചേരും. ജോലി ചെയ്യുന്നവര്‍ക്ക് സമയം ശുഭകരമായിരിക്കും. ഈ സമയം ഇവർക്ക് സ്ഥാനമാനങ്ങളും ലഭിച്ചേക്കാം. വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും ബഹുമാനം വര്‍ദ്ധിക്കും. നിങ്ങളുടെ പണം വളരെക്കാലമായി എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാണെങ്കില്‍ അത് ഉടന്‍ തിരികെ ലഭിക്കും. കന്നി രാശിക്കാരുടെ ഭാഗ്യം ഈ സമയം മാറുമെന്ന് വ്യക്തം.
ധനു (Sagittarius): നീചഭംഗ രാജയോഗം ധനു രാശിക്കാര്‍ക്ക് ശുഭഫലങ്ങള്‍ നല്‍കും. ഈ സമയം നിങ്ങള്‍ക്ക് പുതിയ വരുമാന സ്രോതസ്സുകള്‍ തുറന്നേക്കാം. പണത്തിന്റെ വരവോടെ അനുഗ്രഹങ്ങളും വര്‍ദ്ധിക്കും. ഏത് ഇടപാടിലും നല്ല ലാഭം ഉണ്ടാകും. ഈ സമയത്ത് നിങ്ങള്‍ക്ക് പുതിയ ആളുകളില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. കരിയറിന് ഈ സമയം നല്ലതായിരിക്കും. കുറഞ്ഞ അധ്വാനത്തിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ ഫലം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സമാധാനം ഉണ്ടാകും.
മകരം (Capricorn): ഒക്ടോബര്‍ 18 ന് സൂര്യൻ രാശിമാറി. ഈ മാറ്റം മകരം രാശിക്കാരുടെ ഭാഗ്യം മെച്ചപ്പെടുത്തും. നീചഭംഗ രാജയോഗം മൂലം നിങ്ങള്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ചേക്കാം. ഇതുകൂടാതെ ബിസിനസുമായി ബന്ധപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. കഠിനാധ്വാനം ഫലം ചെയ്യും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്ന സന്താനങ്ങള്‍ വിജയം കൈവരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)