Neechbhang Rajayog: ഈ രാശിക്കാർക്ക് ഇനി കഷ്ടപ്പാടില്ല; പണം പെരുകും, ലോട്ടറി ഭാഗ്യവും ഉറപ്പ്...!

Tue, 19 Mar 2024-12:20 pm,

ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധന്‍ അറിയപ്പെടുന്നത്. മാര്‍ച്ച് 18 മുതല്‍ ബുധന്‍ കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. 

 

മീനം രാശിയിലേയ്ക്കുള്ള ബുധന്റെ പ്രവേശനം നീചഭംഗ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. മാര്‍ച്ച് 26 വരെ ബുധന്‍ മീനരാശിയിലായിരിക്കും. ഇതിന് ശേഷം മേടരാശിയിലേയ്ക്ക് നീങ്ങും. 

 

ബുധന്റെ ഈ രാശിമാറ്റം ചില രാശിക്കാര്‍ക്ക് സൗഭാഗ്യം സമ്മാനിക്കും. ആ ഭാഗ്യരാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

 

മകരം: നീചഭംഗ രാജയോഗം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മകരം രാശിക്കാര്‍ ഈ ദിവസങ്ങളില്‍ എന്ത് ചെയ്താലും അതിനെല്ലാം ഭാഗ്യത്തിന്റെ അകമ്പടി ഉണ്ടാകും. ആഗ്രഹങ്ങള്‍ സഫലീകരിക്കാനും ഒരിക്കലും നടക്കില്ലെന്ന വിചാരിച്ച കാര്യങ്ങള്‍ നടക്കാനും സാധ്യതയുണ്ട്. ബിസിനസിലും തൊഴില്‍ മേഖലയിലുമെല്ലാം വന്‍ നേട്ടങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. 

 

തുലാം: മീനം രാശിയിലേയ്ക്കുള്ള ബുധന്റെ പ്രവേശനം തുലാം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വിദേശത്ത് പോകാനുള്ള സാധ്യതയുണ്ട്. നിക്ഷേപകര്‍ക്ക് വന്‍ ലാഭം ലഭിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച ജോലി സ്വന്തമാക്കാന്‍ സാധിക്കും. 

 

കര്‍ക്കടകം: നീചഭംഗ രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ സമ്മാനിക്കും. സാമ്പത്തിക ബാധ്യതകള്‍ ഈ ദിവസങ്ങളില്‍ അവസാനിക്കും. ലോണുകള്‍ ഉണ്ടെങ്കില്‍ അവ അടച്ച് തീര്‍ക്കാന്‍ സാധിക്കും. വീട് പണി വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. നീചഭംഗ രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് ലോട്ടറി ഭാഗ്യവും സമ്മാനിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link