Surya Gochar 2023: ഒരു വർഷത്തിന് ശേഷം സൂര്യൻ ഇടവത്തിൽ; ഈ രാശിക്കാർ സൂക്ഷിക്കുക!
മെയ് 14 ന് അതായത് ഇന്നലെ സൂര്യൻ മേടരാശി വിട്ട് ഇടവത്തിൽ പ്രവേശിച്ചു. ഇത് 12 രാശിക്കാരേയും ബാധിക്കും. എന്നാൽ ചില രാശിക്കാരുണ്ട് അവർ ഈ സമയം പ്രത്യേകം ശ്രദ്ധിക്കണം. അത് ഏതൊക്കെ രാശിക്കാരെന്ന് അറിയാം...
മേടം (Aries): ഇടവത്തിലെ സൂര്യ സംക്രമണം ഈ രാശിക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. ഇത്തരം സാഹചര്യത്തിൽ ആരോടെങ്കിലും സംസാരിക്കുമ്പോൾ അൽപം ജാഗ്രത പാലിക്കുക. ഈ സമയത്ത് ഈ രാശിക്കാർക്ക് കുടുംബത്തിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും. ആരോജ്യം ശ്രദ്ധിക്കുക. പനി, തലവേദന തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇവർ ഈ 30 ദിവസം ശ്രദ്ധയോടെ നടക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇടവം (Taurus): ജ്യോതിഷ പ്രകാരം ഈ സംക്രമണം ഇടവ രാശിക്കാർക്ക് കുറച്ച് അഹങ്കാരം കൂടും. ഇക്കാരണത്താൽ നിങ്ങളുടെ പ്രണയ ജീവിതം അസ്വസ്ഥമായിരിക്കും. ദാമ്പത്യ ജീവിതം അത്ര നല്ലതായിരിക്കില്ല. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. ഈ സമയത്ത് നിങ്ങൾക്ക് മൈഗ്രെയ്ൻ, ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ തലവേദന തുടങ്ങിയ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടും.
മിഥുനം (Gemini): മിഥുന രാശിക്കാർക്ക് ഇടവത്തിലെ സൂര്യ സംക്രമണം വളരെ ബുദ്ധിമുട്ടുണ്ടാകും. ഈ സമയത്ത് നിങ്ങളുടെ ജോലിയിൽ പല തടസ്സങ്ങളും നേരിടേണ്ടി വന്നേക്കാം. ധാരാളം പുതിയ സുഹൃത്തുക്കളെ ലഭിക്കും. ഈ സമയം നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല പുതിയ സുഹൃത്തുക്കൾ കാരണം നിങ്ങൾക്ക് നിരവധി സാമ്പത്തിക പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം.
തുലാം (Libra): മറ്റുള്ളവരുടെ മുന്നിൽ സ്വയം വെളിപ്പെടുത്തുന്നതിൽ ഈ രാശിക്കാർക്ക് ചില പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് മാത്രമല്ല ഈ സമയത്ത് നിങ്ങൾക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക നേട്ടത്തിനായി ഈ സമയത്ത് നിങ്ങൾക്ക് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഈ സമയത്ത് നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. പങ്കാളിത്തത്തിൽ ബിസിനസ് ചെയ്യുന്നവരും ഈ സമയത്ത് ശ്രദ്ധിക്കേണ്ടതുണ്ട്.
മകരം (Capricorn): സൂര്യ സംക്രമിണത്തോടെ മകരം രാശിക്കാർ തങ്ങളുടെ പ്രണയ ജീവിതത്തിൽ ശ്രദ്ധിക്കണം. ഇതുമാത്രമല്ല എന്തിനും ഏതിനും ഇണയുമായി തർക്കമുണ്ടാകാം. ഈ കുറച്ച് മുൻവിധിയോടെ ജോലി ചെയ്യുക അല്ലെങ്കിൽ ബന്ധങ്ങൾ തകരാൻ സാധ്യതയുണ്ട്. ഉദര സംബന്ധമായ പ്രശ്‌നങ്ങളാൽ അസ്വസ്ഥരാകാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)