Trigrahi Yoga 2023: 3 ഗ്രഹങ്ങളുടെ സംയോഗം സൃഷ്ടിക്കും ത്രിഗ്രഹ യോഗം; ഈ 3 രാശിക്കാർ സൂക്ഷിക്കുക!

Fri, 07 Apr 2023-11:02 pm,

മേട രാശിയില്‍ ബുധന്‍, ശുക്രന്‍, രാഹു എന്നിവ ചേര്‍ന്ന് ത്രിഗ്രഹ യോഗം രൂപപ്പെടും. ജ്യോതിഷ പ്രകാരം ഏതെങ്കിലും ഒരു രാശിയില്‍ മൂന്ന് ഗ്രഹങ്ങള്‍ നില്‍ക്കുമ്പോഴാണ് ത്രിഗ്രഹ യോഗം ഉണ്ടാകുന്നത്. മേടം രാശിയിലെ ഈ ത്രിഗ്രഹ യോഗത്തിന്റെ ഫലം 12 രാശികളേയും ബാധിക്കും.  എന്നാല്‍ ഈ 3 രാശിക്കാര്‍ ഈ സമയം കൂടുതല്‍ ജാഗ്രത പാലിക്കണം.

 

ഇടവം (Taurus): ഇടവം രാശിക്കാര്‍ക്ക് ത്രിഗ്രഹ യോഗം അത്ര നല്ലതല്ല.  നിങ്ങളുടെ ആഡംബരങ്ങള്‍ വര്‍ദ്ധിക്കും ഇതിലൂടെ പണത്തിന്റെ അധിക ചെലവ് ഉണ്ടാകും.  പങ്കാളിത്ത ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് സമയം നല്ലതല്ല. തര്‍ക്ക സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. ഒരു കാരണവുമില്ലാതെ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കുക. വലിയ നിക്ഷേപങ്ങള്‍ നടത്തുന്നത് ഈ സമയം നല്ലതല്ല.

കന്നി (Virgo): നിങ്ങളുടെ രാശിയില്‍ എട്ടാം ഭാവത്തിലാണ് ത്രിഗ്രഹി യോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. മാനസിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. ജോലിക്കാര്‍ക്ക് ജോലിസ്ഥലത്ത് നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടാകാം. അതില്‍ നിങ്ങള്‍ സംയമനം പാലിക്കുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായി അകല്‍ച്ച ഉണ്ടായേക്കാം. ആരോഗ്യ കാര്യങ്ങളില്‍ നിങ്ങള്‍ കൂടുതല്‍  ശ്രദ്ധിക്കണം. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ആരോഗ്യായ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും.

വൃശ്ചികം (Scorpio): വൃശ്ചിക രാശിയുടെ ആറാം ഭാവത്തില്‍ ത്രിഗ്രഹി യോഗം രൂപം കൊള്ളുന്നു. അതിനാല്‍ നിങ്ങളുടെ ചില പ്രശ്‌നങ്ങള്‍ മുമ്പത്തേക്കാള്‍ വര്‍ദ്ധിച്ചേക്കാം. ജോലിയില്‍ ചില പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വരും.  ഇതില്‍ നിങ്ങൾക്ക് നിരാശ നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ക്ക് ഒരു ചെറിയ അപകടം സംഭവിക്കാൻ സാധ്യതയുണ്ട് ഈ സമയം ജാഗ്രത പാലിക്കണം.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link