Netflix ഇനി മുതൽ Recommended Shows സ്വയം Download ചെയ്യും: ഇത് എങ്ങനെ ചെയ്യാം?

Wed, 24 Feb 2021-4:30 pm,

ഈ ഫീച്ചർ ഉപയോഗിക്കണമോ വേണ്ടയോ എന്ന് നമ്മുക്ക് തീരുമാനിക്കാം. സ്മാർട്ട് ഡൗൺലോഡ് മെനുവിൽ ഈ ഫീച്ചർ ഏത് സമയവും നമുക്ക് ഓഫ് ചെയ്യുകയോ ഓൺ ചെയ്യുകയോ ചെയ്യാം. WiFi കണക്ഷൻ ഉള്ളപ്പോൾ മാത്രമേ നെറ്ഫ്ലിക്സ് സീരീസും സിനിമയും ഡൗൺലോഡ് ചെയ്യൂ.

 

ഈ ഡൗൺലോഡുകൾക്ക് ഏത് സ്റ്റോറേജ് ഉപയോഗിക്കണമെന്ന് നമ്മുക്ക് തീരുമാനിക്കാനുള്ള ഓപ്ഷനും പുതിയ ഫീച്ചറിലുണ്ട്. ഒരേ നെറ്ഫ്ലിസ് അക്കൗണ്ടിലെ വിവിധ പ്രൊഫൈലുകൾക്ക് വേറെ വേറെ സ്റ്റോറേജ് തെരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്.  പിന്നെ എത്ര ജിബി വരെ ഡൗൺലോഡ് ചെയ്യണമെന്നും നമ്മുക്ക് തീരുമാനിക്കാം.

പുതിയ ഫീച്ചർ ഉപയോഗിക്കാനായി ആദ്യം നിങ്ങളുടെ മൊബൈലിലെ നെറ്റ്ഫ്ലിക്സ് അക്കൗണ്ടിലെ ഡൗൺലോഡ്സ് ടാബ് എടുത്ത്. Downloads For You ഫീച്ചറിലേക്ക് പോകുക.

 

Downloads For You ഫീച്ചറിൽ എത്ര സീരീസ് അല്ലെങ്കിൽ സിനിമകൾ ഡൗൺലോഡ് ചെയ്യണമെന്ന് സെലക്ട് ചെയ്തത്തിന് ശേഷം ഫീച്ചർ ഓൺ ചെയ്യുക.

ഡൗൺലോഡ് ചെയ്യുന്ന സീരീസുകളും സിനിമകളും സ്മാർട്ട് ഡൗൺലോഡ്സിൽ കാണാൻ കഴിയും. അത് മാത്രമല്ല ഈ ഫീച്ചറിന്റെ മറ്റൊരു പ്രത്യേകതയാണ് ഒരു സീരിസിന്റെ പുതിയ എപ്പിസോഡുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ പഴയ എപ്പിസോഡുകൾ തനിയെ ഡിലീറ്റ് ആകും. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link