Money Astrology: നിങ്ങളുടെ കൈയില്‍നിന്നും നാണയങ്ങള്‍ താഴെ വീഴാറുണ്ടോ? ഇത് നല്‍കുന്ന സൂചന എന്താണ്?

അതായത്, ഒരു വ്യക്തിയുടെ ജീവിതത്തില്‍ നിന്ന് ലക്ഷ്മിദേവി പടിയിറങ്ങുമ്പോള്‍ അതിന് മുന്‍പായി ചില സൂചനകള്‍ ലഭിക്കും. അതായത് ഒരു വ്യക്തിയുടെ ജീവിതം ദാരിദ്ര്യം തട്ടിയെടുക്കാൻ പോകുന്നു എന്നാണ് ഈ സംഭവങ്ങള്‍ നല്‍കുന്ന സൂചന. ഇത്തരം സൂചനകള്‍ ലഭിക്കുമ്പോള്‍ ജാഗ്രത പാലിക്കുക, സൂക്ഷിക്കുക... അത്തരം ചില അനുഭവങ്ങള്‍ അല്ലെങ്കില്‍ സൂച്ചകളെക്കുറിച്ച് അറിയാം

ചില മതഗ്രന്ഥങ്ങളിൽ, പോക്കറ്റിൽ നിന്ന് നാണയം വീഴുന്നത് പണം ലഭിക്കുന്നതിന്‍റെ ലക്ഷണമാണെന്ന് പറയപ്പെടുന്നു, എന്നാൽ, നിങ്ങളുടെ കൈയിൽ നിന്ന് പണം അല്ലെങ്കില്‍ നാണയങ്ങള്‍ ആവർത്തിച്ച് താഴെ വീഴുകയാണെങ്കിൽ ശ്രദ്ധിക്കുക. ലക്ഷ്മിദേവി നിങ്ങളോട് കോപത്തിലാണ് എന്നും നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാമെന്നുമുള്ള സൂചനയാണ് ഇത് നല്‍കുന്നത്.

നിങ്ങളുടെ വീട്ടിൽ ദിവസവും പാൽ തിളച്ച് വീഴുന്നുണ്ടോ? എങ്കില്‍ സൂക്ഷിക്കുക, കാരണം ഇത് ശുഭമല്ല. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സമ്പത്തിന്‍റെ ദേവിയായ ലക്ഷ്മിദേവിയോട് മാപ്പ് ചോദിയ്ക്കുകയും വെള്ളിയാഴ്ച ദേവിയെ പ്രത്യേകം ആരാധിക്കുകയും പാല്‍പ്പായസം അർപ്പിക്കുകയും ചെയ്യുന്നത് നല്ലതാണ്.
നിങ്ങളുടെ വീടിന്‍റെ അടുക്കളയിലോ കുളിമുറിയിലോ സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും ടാപ്പിലോ വാട്ടർ ടാങ്കിലോ വെള്ളം ഇറ്റുവീഴുന്ന അവസ്ഥ ഉണ്ടെങ്കില്‍ അത് ഉടൻ ശരിയാക്കുക. ഇങ്ങനെ വെള്ളം പാഴാക്കുന്നത് ധനനഷ്ടവും പ്രശസ്തി നഷ്‌ടവും ഒപ്പം നിങ്ങളെ ദാരിദ്ര്യത്തിലേക്കും നയിക്കും.
നിങ്ങളുടെ വീട്ടിലെ മണി പ്ലാന്‍റ് ഒരു കാരണവുമില്ലാതെ വീണ്ടും വീണ്ടും ഉണങ്ങുകയാണെങ്കിൽ, അത് ലക്ഷ്മി ദേവിയുടെ കോപത്തിന്‍റെ അടയാളമാണ്. ഭാവിയിൽ നിങ്ങൾക്ക് പണം നഷ്ടമാകുമെന്ന സൂചന ഇത് നല്‍കുന്നു. ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ജാഗ്രത പാലിക്കുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)