Instagram Trends : `ഞാൻ പഠിക്കണമെങ്കിൽ ആ താരം കമന്റ് ചെയ്യണം`; എന്താണ് ഇൻസ്റ്റായിലെ ഈ പുതിയ ട്രെൻഡ്

Thu, 29 Feb 2024-8:09 pm,

ആരെയും എന്തും പഠിപ്പിക്കുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്ന ട്രെൻഡിന് ഇനി വിടാ. ഇൻസ്റ്റാഗ്രം ഭരിക്കുന്നത് ഈ പുതിയ ട്രെൻഡാണ്. 

താൻ എന്തേലും ചെയ്യണമെങ്കിൽ അത് ഒരു സെലിബ്രേറ്റി വന്ന് നിർബന്ധിച്ചാലെ പറ്റൂ എന്നായി ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക്

പരീക്ഷക്കാലമായ ഈ സമയത്ത് സിനിമ താരം നസ്ലെൻ വന്ന പറയണം, കാനഡയിൽ നിന്നും വരണമെങ്കിൽ ബേസിൽ ജേസഫ് കമന്റ് ചെയ്യണം. അങ്ങനെ നിരവധി ആവശ്യങ്ങളാണ് നെറ്റിസൺസ് സെലിബ്രേറ്റികളോട് ആവശ്യപ്പെടുന്നത്

എന്നാൽ അതിനെല്ലാം സിനിമ താരങ്ങളായ സെലിബ്രേറ്റികൾ കമന്റിടുമ്പോഴോ, സംഭവം കൂടുതൽ വൈറലാകും

ഈ വൈറലിന് തുടക്കം എവിടെ നിന്നാണെനന്ന് വലിയ വ്യക്തത ഇല്ല.

എന്നാൽ നടൻ വിജയ്ദേവരകൊണ്ട് ഒരു പെൺകുട്ടിയുടെ ആവശ്യത്തിന് സമാനമായി കമന്റെ ചെയ്തതോടെയാണ് ഈ ട്രെൻഡ് വൈറലും വാർത്തയുമായത്

ഹർഷിത റെഡ്ഡിയെന്നാണ് ഇൻസ്റ്റാ ഉപയോക്താവാണ് താൻ പഠിക്കണമെങ്കിൽ തെലുങ്കു താരം കമന്റിടണമെന്ന് ആവശ്യപ്പെട്ടത്. വിജയ്ദേവരകൊണ്ട് കമന്റിടുകയും ചെയ്കു

ഇപ്പോൾ വെല്ലോം കഴിക്കണമെങ്കിൽ ഏതെങ്കിലും സെലിബ്രേറ്റി കമന്റിടാൻ കാത്തിരിക്കുകയാണ്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link