New Liquor Policy: ആന്ധ്രയിൽ എല്ലാ ബ്രാൻഡ് മദ്യവും ഇന്നുമുതൽ 99 രൂപയ്ക്ക്!
ഇന്ത്യയിൽ മദ്യം വിറ്റഴിക്കുന്നതിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് സർക്കാരിന് ലഭിക്കുന്നത്. പല ബ്രാൻഡുകളുടെ മദ്യവും വിൽക്കുന്നുണ്ട്. ഇതിൽ ചിലതിന് ആയിരത്തിലേറെ രൂപയാണ് വില. എന്നാൽ ചില മദ്യ കുപ്പികൾക്ക് വിലകുറവുമുണ്ടാകും. വിലകൂടിയ മദ്യം വാങ്ങാൻ നിങ്ങളുടെ കയ്യിൽ പണമില്ലെങ്കിൽ ഇനി ആന്ധ്രപ്രാദേശിലേക്ക് വിട്ടോളൂ...
ആന്ധ്രയിൽ ഇന്ന് മുതൽ ഒരു പുതിയ മദ്യനയം നടപ്പിലാക്കിയിരിക്കുകയാണ്. അതിലൂടെ നിങ്ങൾക്ക് വെറും 99 രൂപയ്ക്ക് ഒരു കുപ്പി മദ്യം ലഭിക്കും. തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് മുഖ്യമന്ത്രി നിറവേറ്റിയിരിക്കുന്നത്.
ഈ നയം വരുന്നതോടെ മദ്യപിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഇനി ഉണ്ടാകാൻ പോകുന്നത്. പുതിയ മദ്യനയത്തിന് കീഴിൽ സർക്കാർ നിങ്ങൾക്ക് 99 രൂപയ്ക്കും അതിൽ താഴെ വിലയ്ക്കും നിരവധി ബ്രാൻഡുകളുടെ മദ്യം നൽകും.
ഇത് മാത്രമല്ല മദ്യശാലകൾ ഇനി മൂന്ന് മണിക്കൂർ കൂടുതൽ സമയം പ്രവർത്തിക്കും. ഈ പുതിയ നയത്തിലൂടെ സർക്കാർ ലക്ഷ്യം വച്ചിരിക്കുന്നത് 2000 കോടിയിലധികം രൂപയുടെ വരുമാനമാണ്.
പുതിയ മദ്യനയം പ്രാബല്യത്തിൽ വന്നത് മദ്യപാനികളുടെ സന്തോഷത്തിന് അതിരില്ലാതായിരിക്കുകയാണ്. കാരണം ഇനി മുതൽ വില കൂടിയ മദ്യവും ചില്ലറ വിലയ്ക്ക് ലഭിക്കും എന്ന സന്തോഷം.
ആന്ധ്രാപ്രദേശിൽ ഗുണനിലവാരമുള്ള മദ്യ ബ്രാൻഡുകൾ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ചന്ദ്രബാബു നായിഡു സർക്കാർ ഈ സുപ്രധാന തീരുമാനമെടുത്തത്.
മദ്യ നയത്തില്‍ സർക്ക അഴിച്ചുപണി നടത്തുന്നതിലൂടെ സാധാരണക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള മദ്യം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓരോ ഉപഭോക്താവിനും 99 രൂപയ്ക്കും മദ്യം ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള മദ്യം നല്‍കാനാണ് പുതിയ പരിഷ്‌കാരമെന്നാണ് സര്‍ക്കാര്‍ വാദമെങ്കിലും ഇതിൽ നിന്നുമുള്ള വരുമാനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നത് മറ്റൊരു സത്യമാണ്.
ഒക്ടോബർ ഒന്നായ ഇന്നുമുതലാണ് പുതിയ എക്സൈസ് പോളിസി നിയമം പ്രാബല്യത്തിൽ വന്നത്. മദ്യത്തിന്റെ റീട്ടെയ്ല്‍ വില്പന നടത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിൻ്റെ പുതിയ മദ്യനയം കേട്ടപ്പോൾ മറ്റ് സംസ്ഥാനത്തിലുള്ളവരുടെ മനസിലും ലഡ്ഡു പൊട്ടികാണും അല്ലെ? അതായത് കുപ്പി വേണമെങ്കിൽ ആന്ധ്രയിൽ പോയി പെട്ടിനിറയെ കണ്ടുവരാമല്ലോ എന്ന്. പക്ഷെ ഇതിന് പരിധിയുണ്ട് എന്നത് ശ്രദ്ധിക്കുക.
ആന്ധ്രയിൽ നിന്നും കുപ്പിയുമായി ട്രെയിനിലാണ് യാത്ര എങ്കിൽ നിങ്ങൾക്ക് 2 ലിറ്റർ മാത്രമേ മദ്യം കൊണ്ടുവരാൻ അനുമതിയുള്ളു. ഇതിൽ കൂടിയാൽ 500 രൂപ പിഴ ഒപ്പം 6 മാസം ജയിൽ വാസവും, മുന്നോട്ടുള്ള യാത്രയുടെ ടിക്കറ്റും ക്യാൻസൽ ചെയ്യും.
കാറിലാണ് യാത്രയെങ്കിൽ ഒരു ലിറ്റർ കൊണ്ടുവരാം. അതിൽകൂടിയാൽ പണികിട്ടും. വിമാനത്തിലാണെങ്കിൽ നിങ്ങൾക്ക് കൂടുതൽ കൊണ്ടുവരാൻ പറ്റും അതിനും ചില നിയമങ്ങൾ ഉണ്ട് അതറിഞ്ഞിട്ടുവേണം കൊണ്ടുവരാനുള്ള തയ്യാറെടുപ്പ് നടത്താൻ.
ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ കാലത്ത് നിര്‍ത്താലാക്കിയ സ്വകാര്യ മേഖലയിലെ മദ്യ വില്‍പനയാണ് ചന്ദ്രബാബു നായിഡു വീണ്ടും ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഒട്ടാകെ പുതുതായി 3,736 ഔട്ട്‌ലെറ്റുകളുണ്ട്. ഇതില്‍ പത്ത് ശതമാനം വരുന്ന ഷോപ്പുകള്‍ തെങ്ങുചെത്ത് തൊഴിലാളികള്‍ക്കായി മാറ്റിവെക്കും.