Monkey B Virus: കോവിഡിനു പിന്നാലെ അടുത്ത ദുരന്തവുമായി ചൈന, ഏറെ അപകടകാരിയായ Monkey B Virus പരിഭ്രാന്തി പടര്‍ത്തുന്നു...
മങ്കി ബി വൈറസ് (Monkey B Virus) കുരങ്ങുകളില്‍ നിന്നാണ് പകരുന്നത്. മാധ്യമ റിപ്പോർട്ടുകള്‍ അനുസരിച്ച് ഈ വൈറസ് ഏറെ മാരകമാണ്. ഈ വൈറസ് ബാധിച്ചവരില്‍ മരണ നിരക്ക് വളരെ കൂടുതലാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വൈറസ് ബാധിക്കുനവരില്‍ 70% മുതല്‍ 80% വരെ ആളുകളുടെ മരണം ഉറപ്പാണ്. അതായത് 100 പേർ ഈ വൈറസിന്‍റെ പിടിയിലകപ്പെട്ടാല്‍ 70 മുതൽ 80% വരെ ആളുകൾ മരിക്കാം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കൊറോണ വ്യപനത്തിനിടെ ഈ വൈറസിനെ കൈകാര്യം ചെയ്യുക ചൈനയെ സംബന്ധിച്ചിടത്തോളം ഏറെ ദുഷ്കരമാണ്.
ചൈനയുടെ തലസ്ഥാനമായ ബീജിംഗിലെ ഒരു മൃഗ ഡോക്ടര്‍ക്ക് ഈ വൈറസ് ബാധിച്ചിരുന്നു. ചികിത്സയിലിരിക്കെ അദ്ദേഹം മരണമടഞ്ഞതായി ചൈനയുടെ ഔദ്യോഗിക പത്രമായ ഗ്ലോബൽ ടൈംസ് (Global Times) റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഈ ഡോക്ടറുമായി സമ്പര്‍ക്കത്തില്‍ വന്ന ആര്‍ക്കും ഇതുവരെ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ചൈനീസ് ദേശീയ മാധ്യമങ്ങൾ അവകാശപ്പെട്ടു.
Monkey B Virus ബാധിച്ച ഡോക്ടറുമായി സമ്പര്‍ക്കത്തില്‍ വന്ന ആര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല എന്ന് ചൈന അവകാശപ്പെടുന്നുണ്ട് എങ്കിലും എത്രകണ്ട് ചൈനയെ വിശ്വസിക്കാം എന്നത് ചോദ്യമാണ്. കാരണം,, കൊറോണ വൈറസ് സംബന്ധിച്ച വാര്‍ത്തകള്‍ ചൈന ലോകത്തിനു മുന്‍പില്‍നിന്നും മറച്ചു വച്ചിരുന്നു. അതിന്‍റെ ഫലമാണ് ലോകം ഇന്ന് അനുഭവിക്കുന്നത്. Covid-19 പോലെ Monkey B Virus സംബന്ധിച്ച വാര്‍ത്തകളും ചൈന മറച്ചു വയ്ക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിയ്ക്കുന്നു.
മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഡോക്ട റുടെ മരണം കഴിഞ്ഞ മെയ് 27മാണ് സംഭവിച്ചത്. എന്നാല്‍, മരണം Monkey B Virus മൂലമാണ് എന്ന് സ്ഥിരീകരിക്കാന്‍ ചൈനയ്ക്ക് മാസങ്ങള്‍ വേണ്ടി വന്നു. അതിനര്‍ത്ഥം വീണ്ടും ചൈന എന്തൊക്കെയോ മറയ്ക്കുന്നു എന്നാണ്. കൊറോണ വ്യാപനത്തിന് ശേഷം വിശ്വാസ്യത നഷ്‌ടമായ ചൈനയെ ലോകരാഷ്ട്രങ്ങള്‍ ഏറെ സംശയത്തോടെയാണ് കാണുന്നത് എന്നത് സ്വാഭാവികം മാത്രം
മാര്‍ച്ച് ആരംഭത്തിലാണ് ഈ മൃഗ ഡോക്ടര്‍ രണ്ട് ചത്ത കുരങ്ങുകളില്‍ ഗവേഷണാര്‍ത്ഥം സര്‍ജ്ജറി നടത്തിയത്. Non-Human Primates സംബന്ധിച്ച ഗവേഷണം നടത്തുന്ന ഒരു സ്ഥാപനത്തിലാണ് ഈ ഡോക്ടര്‍ ജോലി ചെയ്തിരുന്നത്.
കുരങ്ങുകളില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് ഏകദേശം ഒരു മാസത്തിനുശേഷം, മൃഗഡോക്ടർക്ക് ഓക്കാനം, ഛർദ്ദി എന്നിവയുടെ ആദ്യ ലക്ഷണങ്ങൾ തുടങ്ങി. ചികിത്സയിലിരിക്കെ ഡോക്ടര്‍ മരിയ്ക്കുകയായിരുന്നു
1932 ലാണ് ഈ വൈറസ് ചൈനയില്‍ ആദ്യമായി കണ്ടെത്തിയത്. ഈ വൈറസ് ഏറെ അപകട കാരിയാണ്. നേരിട്ടുള്ള സമ്പർക്കത്തിലൂടെയും ശാരീരിക സ്രവങ്ങളിലൂടെയും ഈ വൈറസ് പടരുന്നു. കൊറോണ വൈറസ് പോലെതന്നെ മനുഷ്യരില്‍ നിന്നും മനുഷ്യരിലേയ്ക്ക് വൈറസ് വ്യാപിക്കുകയും ചെയ്യും.