വർഷാരംഭം മുതൽ പുരോഗതി; 2023ൽ തൊഴിലന്വേഷകരെ കാത്തിരിക്കുന്നത് വലിയ നേട്ടങ്ങൾ
മേടം: തൊഴിൽപരമായി മേടം രാശിക്കാർക്ക് 2023 വളരെ നല്ല വർഷമായിരിക്കും. വർഷാരംഭം മുതൽ കരിയറിൽ പുരോഗതിയുണ്ടാകും. ജോലിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ മാറും. സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ശമ്പളം വർധിക്കും.
ഇടവം: സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ജോലി ലഭിക്കും. 2022ലെ കഠിനാധ്വാനത്തിന്റെ ഫലം പുതുവർഷത്തിൽ ലഭിക്കും. കരിയറിൽ നല്ല പുരോഗതി കൈവരിക്കാൻ കഴിയും.
മിഥുനം: ജനുവരി മുതൽ കരിയറിൽ പുരോഗതിയുണ്ടാകും. ജോലിമാറ്റത്തിന് ശ്രമിക്കുന്നവർക്ക് നല്ല സമയമായിരിക്കും 2023. സ്ഥാനക്കയറ്റവും കൂടുതൽ ഉത്തരവാദിത്തവും ലഭിക്കും.
ചിങ്ങം: വർഷാരംഭത്തിൽ തന്നെ കരിയറിൽ ഉയരങ്ങൾ കൈവരിക്കാൻ സാധിക്കും. സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. കരിയറിൽ മികച്ച പുരോഗതി കൈവരിക്കും.
തുലാം: തുലാം രാശിക്കാർക്ക് 2023ന്റെ തുടക്കത്തിൽ തന്നെ കരിയറിൽ വലിയ മാറ്റങ്ങളുണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് പുതിയ ജോലി ലഭിക്കും. സർക്കാർ സർവീസിലുള്ളവർക്ക് ഈ വർഷം സ്ഥലംമാറ്റം ലഭിക്കും.
മീനം: കരിയറിൽ നല്ല ഫലങ്ങൾ ഉണ്ടാകും. വർഷത്തിന്റെ തുടക്കം മികച്ചതായിരിക്കും. പ്രമോഷൻ ലഭിച്ചേക്കും. ജനുവരി മാസം വളരെ അനുകൂലമായിരിക്കും. അതേസമയം ഈ വർഷം തൊഴിൽ നഷ്‌ടമോ ജോലി മാറ്റമോ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)