New year horoscope: 2025 ഭാഗ്യകാലം; ഈ രാശിക്കാർ സമ്പത്തിൽ കുതിക്കും, നിങ്ങളുമുണ്ടോ?
പുതു വർഷം ചില രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും. ഏതെല്ലാം രാശിക്കാർക്കാണ് ഈ വർഷം ഗുണകരമാകുന്നതെന്ന് അറിയാം.
Taurus: ഇടവം രാശിക്കാർക്ക് 2025 നല്ല വർഷം ആയിരിക്കും. അധ്വാനത്തിന് അർഹിക്കുന്ന ഫലം ലഭിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇടവം രാശിക്കാരെ അലട്ടുകയില്ല. വലിയ സാമ്പത്തിക ലാഭം ഉണ്ടാകും. ബിസിനസുകാർക്ക് വലിയ ലാഭം വന്നുചേരും. ദാമ്പത്യജീവിതം സന്തോഷപൂർണമാകും.
Gemini: മിഥുനം രാശിക്കാർക്ക് 2025 ഭാഗ്യവും സന്തോഷവും നൽകുന്ന വർഷമായിരിക്കും. അധ്വാനത്തിന് ഫലം ഉണ്ടാകും. ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങൾ നേടും. വർഷം മുഴുവൻ ഈ രാശിക്കാർക്ക് ഭാഗ്യം ഉണ്ടാകും. ജീവിതത്തിൽ പല നല്ല കാര്യങ്ങളും ഉണ്ടാകും.
Capricorn: മകരം രാശിക്കാർക്ക് 2025 നല്ല വർഷം ആയിരിക്കും. ജോലിയിൽ ഉയർച്ചയും ശമ്പളത്തിൽ വർധനവും ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സ്വപ്നങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. കരിയറിൽ ഉയർച്ചയുണ്ടാകും. മാനസിക സന്തോഷം വർധിക്കും.
Aquarius: കുംഭം രാശിക്കാർക്ക് 2025 മികച്ച വർഷം ആയിരിക്കും. കഴിഞ്ഞ വർഷം അലട്ടിയിരുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കും. കുംഭം രാശിക്കാരുടെ ജീവിതത്തിൽ മാർച്ച് മാസത്തിന് ശേഷം വലിയ മാറ്റം ഉണ്ടാകും. വിദേശത്ത് പോകാനുള്ള അവസരങ്ങളുണ്ടാകും. മാനസികാരോഗ്യം മികച്ചതാകും. കുംഭം രാശിക്കാർക്ക് ഈ വർഷം ഭാഗ്യ വർഷം ആയിരിക്കും.
Pisces: മീനം രാശിക്കാർക്ക് 2025 നല്ല വർഷം ആയിരിക്കും. അധ്വാനത്തിന് ഫലം ലഭിക്കും. വരുമാനത്തിൽ വർധനയുണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ജോലി സ്ഥലത്ത് അംഗീകാരങ്ങൾ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)