Nimisha Sajayan: കാട്ടരുവിയിൽ നീരാടി നിമിഷ സജയൻ; കുളിരിൽ കൂളായി താരം, ചിത്രങ്ങൾ കാണാം

Tue, 23 Jul 2024-5:51 pm,

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ മോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 

 

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീജ എന്ന കഥാപാത്രമായാണ് നിമിഷ എത്തിയത്. പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് ശ്രീജ എന്ന കഥാപാത്രത്തെയും ഒപ്പം നിമിഷയെയും സ്വീകരിച്ചത്. 

 

സിനിമയില്‍ നാടന്‍ വേഷങ്ങളാണ് അധികവും കൈകാര്യം ചെയ്യാറുള്ളതെങ്കിലും വ്യക്തി ജീവിതത്തില്‍ ഏറെ മോഡേണാണ് നിമിഷ.

 

പരമ്പരാഗത വസ്ത്രങ്ങളില്‍ ഗ്ലാമര്‍ പരീക്ഷിച്ച് തന്റെ ആരാധകരെ ഇടയ്ക്കിടെ ഞെട്ടിക്കുന്ന പതിവ് നിമിഷയ്ക്കുണ്ട്. 

 

വ്യക്തിപരമായി മേക്കപ്പിനോട് തനിയ്ക്ക് ഒട്ടും താത്പ്പര്യമില്ലെന്ന് പല വേദികളിലും നിമിഷ തുറന്നുപറഞ്ഞിട്ടുണ്ട്. 

 

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ചോല, തുറമുഖം, നായാട്ട് തുടങ്ങിയ സിനിമകളിലെ നിമിഷയുടെ പ്രകടനം ശ്രദ്ധേയമായി.  

 

ചോല, കുപ്രസിദ്ധ പയ്യന്‍ എന്നീ സിനിമകളിലെ അഭിനയത്തിന് 2018ലെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നിമിഷ സ്വന്തമാക്കിയിരുന്നു.    

 

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ നിമിഷ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link