Nithya Das: സാരിയിൽ പൊളി ലുക്കിൽ നിത്യ ദാസ് , ചിത്രങ്ങൾ വൈറൽ
സിനിമ ഇറങ്ങി ഇത്രയും വർഷം കഴിഞ്ഞിട്ടും ബാസന്തിയെ അവതരിപ്പിച്ച നടി നിത്യദാസ് ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന ആ കഥാപാത്രത്തിലൂടെയാണ്. നിത്യദാസ് ആദ്യമായി നായികയായ സിനിമയായിരുന്നു അത്.
ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് നിത്യദാസ്. ആദ്യ സിനിമയിൽ ലഭിച്ചത് പോലെ തിളങ്ങാൻ സാധിക്കുന്ന കഥാപാത്രങ്ങളും നിത്യയ്ക്ക് അധികം ലഭിച്ചിരുന്നില്ല.
ഈ പറക്കും തളിക കഴിഞ്ഞാൽ ബാലേട്ടനിലെ മോഹൻലാലിൻറെ അനിയത്തി റോളും കൺമഷി സിനിമയിലെ കണ്മഷിയുമാണ് പെട്ടന്ന് ഓർമ്മ വരുന്ന കഥാപാത്രങ്ങൾ. സിനിമ കരിയറിൽ ഒരുപാട് സിനിമകളും ചെയ്ത ഒരാളല്ലാതിരുന്നിട്ട് കൂടിയും നിത്യദാസിന് ഒത്തിരി ആരാധകരുണ്ടായിരുന്നു.
സിനിമയിൽ മാത്രമല്ല സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് നിത്യ. വിവാഹിതയായ നിത്യദാസ് 15 വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിലേക്ക് വരികയാണ്.
ഈ 15 വർഷം കൊണ്ട് നിത്യദാസിന്റെ ലുക്കിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഇന്നും ഒരു നായികയാകാനുള്ള ലുക്ക് താരത്തിനുണ്ട്. ആരാധകർ പറയുന്നത് പോലെ കൂടുതൽ ചെറുപ്പമായി തോന്നും ഇപ്പോൾ നിത്യയെ കണ്ടാൽ. നീല സാരിയിലുള്ള നിത്യദാസിന്റെ പുതിയ ചിത്രങ്ങളിൽ താരത്തിന്റെ നോട്ടം കണ്ടാൽ ആരായാലും വീണു പോകും. പഴയതിലും സുന്ദരിയായിട്ടാണ് ഈ ചിത്രങ്ങളിൽ നിത്യയെ കാണാൻ സാധിക്കുന്നത്.