Nitya Das : `ഏറ്റവും സുന്ദരമായ സമ്മാനം`; മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നിത്യ ദാസ്
മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പ്രിയതാരം നിത്യ ദാസ്. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
ലോകത്തിലെ ഏറ്റവും സുന്ദരമായ സമ്മാനങ്ങളിൽ ഒന്ന് എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
പള്ളിമണി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ച് വരവിന് ഒരുങ്ങുകയാണ് താരം.
2001ൽ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായിട്ടായിരുന്നു അഭിനയ രംഗത്തേക്കുള്ള നിത്യ ദാസിന്റെ അരങ്ങേറ്റം. സൂര്യകിരീടമാണ് നിത്യ ഒടുവിലായി അഭിനയിച്ച ചിത്രം. 2007ലാണ് ചിത്രം പുറത്തിറങ്ങിയത്.