Nitya Menen : `വണ്ടർ വുമണിലെ നോറ`; ചിത്രങ്ങൾ പങ്കുവെച്ച് നിത്യ മേനൻ
അഞ്ജലി മേനോൻ സംവിധാനം ചെയ്ത വുമണിലെ നോറ എന്ന കഥാപാത്രമായിയാണ് നിത്യ മേനൻ എത്തിയത്. നോറയുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നിത്യ മേനൻ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഡയറക്ട് ഒടിടി റിലീസായി ആണ് ചിത്രം എത്തിയത്. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലീവിലാണ് ചിത്രം റിലീസ് ചെയ്തത്.
ഒരു കൂട്ടം ഗർഭിണികളുടെ കഥപറയുന്ന ചിത്രമാണ് വണ്ടർ വുമൺ. ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒരു കൂട്ടം ഗർഭിണികൾ ഒരു സ്ഥലത്ത് ഗർഭകാല ക്ലാസുകൾക്ക് എത്തുന്നതും, അവർക്കിടയിൽ ഒരു സൗഹൃദം രൂപപ്പെടുന്നതും ഒക്കെയാണ് ചിത്രത്തിൻറെ പ്രമേയം.